ലാനയ്ക്കു സ്വാഗതം
സ്വാഗതം സ്വാഗതം ലാനയ്ക്കു സ്വാഗതം ചിക്കാഗൊ സാഹിത്യവേദിതന്‍ സ്വാഗതം ആഗതരാം പ്രിയ സഹ്രുദയ വൃന്ദമേ സ്വാഗതാശംസകളര്‍പ്പിച്ചിടുന്നിതാ
മാമലനാട്ടിന്‍ സുഗന്ധവും സാക്ഷാല്‍ മലയാളഭാഷതന്‍ മാധുര്യവും ഒത്തുചേര്‍ന്നുന്മത്തയായ് ലസിക്കും ലാന മത്താടിക്കൊള്‍ക ചിക്കാഗോയിലും
കാലങ്ങളെത്രയായീയന്ന്യ നാട്ടില്‍ കലാമൂല്യ സാഹിത്യ മാധ്യമമൊക്കെയും നാം കാഴ്ചവയ്പൂ മലയാളഭാഷയിന്‍ നാദ സുധാര തന്‍ സംസ്കാര ഗീതികള്‍
അകലെയായിര മായിരം കാതങ്ങള്‍ ക്കപ്പുറത്തതാ കാതോര്‍ത്തു നിന്നിടൂ അനഘയാമമ്മ കേരളം പരിചിലീ അവസരത്തിലനുഗ്രഹാസ്സിസുമായ്
ജന്മനാടുവിട്ടകലെ വന്നെത്തിയീ ജന്മമിനിയുമിവിടെക്കഴിക്കിലും ജനനി നിന്മുലപ്പാലിന്റെ ഗന്ധമീ ജനമിനിയും മറന്നില്ല കൈരളീ
വരിക വാനിലൊഴുകി ഹേമന്ദമായ് വരമരുള്‍കയിവിടെയീ ഞങ്ങളില്‍ വാസരങ്ങള്‍ കഴിഞ്ഞെത്രയീ നാട്ടില്‍ വാസമിന്നും വിരസത തന്നെയാം
ആല്ല ഞങ്ങള്‍ മരുനാട്ടിലൊക്കെയും അല്ലലെന്ന്യെ തെല്ലാസ്വദിച്ചീടിലും ഇല്ലയന്ന്യധാ ചൊല്ലുവാനമ്മ തന്‍ വല്ലഭത്വമല്ലാതെ യാതൊന്നുമേ
മംഗളം ചൊല്ലി നില്‍ക്കുന്നു ഞാനുമീ മംഗളാശിഷ വേളയില്‍ സോദരേ കേമമായ് നടന്നീടട്ടെ ചിക്കാഗോ കേരളോല്‍സവ സാഹിത്യ സദ്യകള്‍ | |
2 comments:
Samayochithamaya kavitha! LANAyude vediye orthu ezhuthiyathinu prathyeka nandi...
Shyam
Thank you shyam,nalla vaakkukalkku nandi.Nammude paripaadi kemamaayirunnu.shyaminte kavithyum gambheeramaayirunnu.abhinandanangal!
Chacko-chaan
Post a Comment