Wednesday, December 3, 2008


ലാനയ്ക്കു സ്വാഗതം


സ്വാഗതം സ്വാഗതം ലാനയ്ക്കു സ്വാഗതം
ചിക്കാഗൊ സാഹിത്യവേദിതന്‍ സ്വാഗതം
ആഗതരാം പ്രിയ സഹ്രുദയ വൃന്ദമേ
സ്വാഗതാശംസകളര്‍പ്പിച്ചിടുന്നിതാ

മാമലനാട്ടിന്‍ സുഗന്ധവും സാക്ഷാല്‍
മലയാളഭാഷതന്‍ മാധുര്യവും
ഒത്തുചേര്‍ന്നുന്മത്തയായ്‌ ലസിക്കും ലാന
മത്താടിക്കൊള്‍ക ചിക്കാഗോയിലും

കാലങ്ങളെത്രയായീയന്ന്യ നാട്ടില്‍
കലാമൂല്യ സാഹിത്യ മാധ്യമമൊക്കെയും
നാം കാഴ്ചവയ്പൂ മലയാളഭാഷയിന്‍
നാദ സുധാര തന്‍ സംസ്കാര ഗീതികള്‍

അകലെയായിര മായിരം കാതങ്ങള്‍
ക്കപ്പുറത്തതാ കാതോര്‍ത്തു നിന്നിടൂ
അനഘയാമമ്മ കേരളം പരിചിലീ
അവസരത്തിലനുഗ്രഹാസ്സിസുമായ്‌

ജന്മനാടുവിട്ടകലെ വന്നെത്തിയീ
ജന്മമിനിയുമിവിടെക്കഴിക്കിലും
ജനനി നിന്മുലപ്പാലിന്റെ ഗന്ധമീ
ജനമിനിയും മറന്നില്ല കൈരളീ

വരിക വാനിലൊഴുകി ഹേമന്ദമായ്‌
വരമരുള്‍കയിവിടെയീ ഞങ്ങളില്‍
വാസരങ്ങള്‍ കഴിഞ്ഞെത്രയീ നാട്ടില്‍
വാസമിന്നും വിരസത തന്നെയാം

ആല്ല ഞങ്ങള്‍ മരുനാട്ടിലൊക്കെയും
അല്ലലെന്ന്യെ തെല്ലാസ്വദിച്ചീടിലും
ഇല്ലയന്ന്യധാ ചൊല്ലുവാനമ്മ തന്‍
വല്ലഭത്വമല്ലാതെ യാതൊന്നുമേ

മംഗളം ചൊല്ലി നില്‍ക്കുന്നു ഞാനുമീ
മംഗളാശിഷ വേളയില്‍ സോദരേ
കേമമായ്‌ നടന്നീടട്ടെ ചിക്കാഗോ
കേരളോല്‍സവ സാഹിത്യ സദ്യകള്‍
ആശംസാഗാനം

അനുമോദനങ്ങള്‍ -------!
അഭിവാദനങ്ങള്‍ -------!
ഐക്യവേദിക്കു ആശംസകള്‍
രജതജൂബിലി ആശംസകള്‍

ആഗതമായ്‌ സമാഗതമായ്‌
രജതജൂബിലി ആഗതമായ്‌
ആഘോഷിക്കാം ആനന്ദിക്കാം
ഏവരുമൊന്നായ്‌ ആഘോഷിക്കാം

സുന്ദര സുരഭില സുദിനമിതാ
രജതജൂബിലി സുദിനമിതാ
പുനരയ്ക്യത്തിന്‍ വേദിയിതാ
പുളകം ചാര്‍ത്തും സുദിനമിതാ

ചിക്കാഗോ വന്‍ നഗരിയതില്‍
കാല്‍നൂറ്റാണ്ടായ്‌ നാമൊന്നായ്‌
കൊളുത്തിവച്ചോരു ദീപമിതാ
പുനരയ്ക്യത്തിന്‍ ദീപമിതാ

പലപല വഴിയായൊഴുകിയ നാം
ഒരുനവ പാതയിലൊന്നായി
പലപലയരുവികളൊന്നായൊരു വന്‍
പുഴയായ്‌ പുതുവഴിയൊഴുകീടാം

പരദേശികള്‍നാമീ മണ്ണില്‍
പ്രകാശഗോപുരമായ്‌ വിളങ്ങാം
താങ്ങായ്‌ തണലായ്‌ പതിതനു പാരില്‍
തുണയായ്ത്തീരാം ബന്ധിതനും

ഉണരൂ ഉണരൂ സോദരരേ
കണി കണ്ടുണരൂ പൊന്‍പുലരി
ഏവരുമേക പിതാവിന്‍ മക്കള്‍
ഐക്യതയോടു പുലര്‍ന്നീടാം

പരനുടെ സ്നേഹത്താല്‍ നിറയാം
പ്രേരിതരായ്‌ നാം പ്രേക്ഷിതരായ്‌
പോകുക പ്രിയരേ നമുക്കു നേടാം
പുതിയോരു ലോകം ക്രിസ്തുവിനായ്‌

Wednesday, October 1, 2008

ഗാന്ധിജി

ഗാന്ധിജി

നോക്കൂ ക്രുശഗാത്രനാമൊരു വയോവൃദ്ധനി
ന്നാര്‍ക്കുമായവനൊരു വെറും മര്‍ത്യകോലമോ
ഓര്‍ക്കുവീനതുല്യ പ്രഭയാളും മഹാരധന്‍
നോക്കിനില്‍പ്പൂയീയുഗമിപ്പൊഴുമാ മര്‍ത്യനെ
ആരാണന്നരിയണ്ടേ ചൊല്ലിടാമറിഞ്ഞീടൂ
ധീരനാമൊരു കൂട്ടുകാരനാണവന്‍ നമു
ക്കാരിലും കനിവേറുന്നാമഹാന്‍ സാക്ഷാല്‍ മര്‍ത്യ
ഭാരത മണ്ണിന്‍ശില്‍പി ഗന്ധിജി യവന്‍ നാമം
മര്‍ത്യരെന്നഭിമാനിച്ചീടുവോര്‍ താന്താങ്ങളെ
മാത്രമേ കാണാന്‍ കൂട്ടാക്കീടുള്ളു നിരന്തരം
മര്‍ത്യനല്ലവന്‍ തുലോം മര്‍ത്യനെയിപ്പാരിന്നു
സത്യമായ്‌ കാട്ടിത്തന്ന പുണ്ണ്യവാന്‍ മഹാല്‍മജി
കണ്ടവനൊന്നായ്‌ മര്‍ത്യകുലത്തെ യീലോകത്തെ
കണ്ടവനൊന്നായെന്നും ഭാരത സാംഭ്രാജ്യത്തെ
കണ്ടു കാരണം സ്നേഹിച്ചീടുവാന്‍ മനുഷ്യരെ
കണ്ടതില്ലൊരിക്കലും കാരണം ദ്വേഷിച്ചീടാന്‍
ലോകമേ പിറപ്പിച്ചു മക്കളെ നീ പേക്കോല
ലോകവാഴ്‌വിനോ വിനാശത്തിനോ വയ്‌രത്തിനോ
ഏകുവാന്‍ മനുഷ്യത്വമുള്ളിലീ കോലങ്ങള്‍ക്കു
പാകുവാനതിന്‍ വിത്തു വിസ്മരിച്ചതെന്തു നീ!
കൊണ്ടുവന്നതില്ലൊരു മര്‍ത്യനുമീ ലോകത്തില്‍
വിണ്ടുപോയീടും മണ്ണാം സ്വന്ത ദേഹമല്ലാതെ
കണ്ടിടുന്നവ പാരിലുള്ളവയെല്ലാം പണ്ടേ
ഇണ്ടല്‍പെട്ടീടേണ്ടവ യോര്‍ത്തു മര്‍ത്യരാരുമെ
സ്രുഷ്ടി ചെയ്തവന്‍ പരനുണ്ടു നാമറിയേണ
മിഷ്ടനാണവന്‍ നമുക്കൊക്കെയും ചൊല്ലീ സമ
സ്രുഷ്ടരായവരെ നാമാദരിക്കേനം സ്നേഹ
പുഷ്ടരായ്‌ വര്‍ത്തിക്കേണമാജീവനാന്തം പാരില്‍
ഈവകയറിഞ്ഞവരാരുതാനീലോകത്തി
ലേവമെത്തിയോന്‍ ദിവ്യനാമഹാല്‍മജി ഗാന്ധി
ജീവനെയമൂല്യമാം മറ്റു ജീവിതങ്ങളെ
സേവ ചെയ്യുവാനര്‍പ്പിച്ചാല്‍മശാന്തി നേടിയോന്‍
മാനുഷ്യനല്ലാതില്ല മറ്റമൂല്യമായൊന്നും
മന്നില്‍ നാം മാണിക്യത്തെ തേടിവന്നവരെന്നോ
വഴിപോക്കരാണു നാമബലര്‍ വഴിതെറ്റി
കുഴിയില്‍ പതിച്ചെന്നാല്‍ താങ്ങണം കരങ്ങളാല്‍
ഇന്നു വിശ്വത്തില്‍ വന്നു പാര്‍ക്കുമീയധിതിക
ളെന്നു നാമറിയേണമല്ലിതിന്നുടയവര്‍
വല്ലതും വിശപ്പിന്നു തിന്നു ദാഹവും തീര്‍ത്തു
മെല്ലവേയീയമ്പല വാസവും വെടിയേണം
ക്ഷമമില്ലേതുംധന്യമത്രെയീ വിശ്വം നമ്മെ
ക്ഷേമമായ്‌ പരിപാലിച്ചീടുവാന്‍ പോരുന്നതും
കൂട്ടിവയ്ക്കുവാന്‍ നിക്ഷേപങ്ങളെ യന്യായമായ്‌
പൂട്ടിവച്ചീടാന്‍ തുനിഞ്ഞീടരുതാരും പാരില്‍
വഴിയില്‍ കണ്ടോരെല്ലിന്‍ കഷനം ചുറ്റിപ്പറ്റി
മിഴികള്‍ കൂര്‍പ്പിച്ചടുത്തൊച്ചയാല്‍ കടിപിടി
കൂട്ടിടും ശുനകരെപ്പോലെയോ നരകുലം
നാട്ടിലിന്നതിനു നാമുത്തരം പറയേണം
നന്മ ചെയ്യുവാന്‍ നമ്മെ പടിപ്പിച്ചില്ലേപാരം
തിന്മയെയതിന്മൂലം വെല്ലുവാനെല്ലയ്പ്പൊഴും
ആമഹാനരികില്‍ നിന്നേറ്റുപാടേണം നമ്മള്‍
തമസ്സോ മ ജ്യോതിര്‍ഗ്ഗമയാ അസതോ മ സത്ഗ്ഗമയാ
ആ മഹാല്‍മജി ഗാന്ധി കാട്ടിയവഴി യഭി
കാമ്യമാണതിലെ നാമേവരും നടക്കേണം
വിസ്ത്രുതം ലോകം മര്‍ത്യ കുലത്തെയുള്‍ക്കൊള്ളുവാന്‍
വിശ്വമെന്നെന്നും പോരും സ്വയ്‌രജീവിതം ചെയ്‌വാന്‍
പൂത്തു പുഞ്ചിരിച്ചലതല്ലി സൗരഭ്യം പാരില്‍
ചേര്‍ത്തു പാര്‍ത്തഖിലര്‍ക്കു മുറ്റമിത്രമായേവം
വന്നവതാരം ചെയ്ത ദിവ്യജോതിസ്സേ ഗുരോ
ധന്യയായ്‌ വിശ്വം തവ വന്ദ്യപാദ സ്പര്‍ശത്താല്‍!

Sunday, September 28, 2008

ജീവിതം ജീവിക്കുവാന്‍

ജീവിതം ജീവിക്കുവാനല്ലെങ്കില്‍ പിന്നെന്തിനായ്‌
ജീവിക്കാനറിയാത്തോന്‍ മോങ്ങുന്നു നിരന്തരം
ജീവിതമെന്തെന്നൊന്നു ചിന്തിക്കാനറിയാത്തോന്‍
ജീവനില്‍ കലര്‍ത്തുന്നു വിഷബീജങ്ങളൊക്കെയും
അറിവിന്‍ വാതായന മടഞ്ഞേ കിടക്കുന്നു
അതിനെ തിരസ്കരിച്ചന്ന്യമായ്‌ മുടിയന്മാര്‍
അടയാത്ത വാതില്‍ തന്നകമേ പൂകീടുന്നു
അവിടെത്തീരുന്നെല്ലാ മൂല്യവും നൈര്‍മല്യവും
ലജ്ജയായതില്‍ മാനം കണ്ടെത്തി ജീവിക്കുന്നു
സജ്ജന സമ്പര്‍ക്കത്തിന്നില്ല താല്‍പ്പര്യം തീരെ
അര്‍ജ്ജിച്ചതില്ലല്ലൊ യാതൊന്നുമേ വെറുംകയ്യാല്‍
കാര്‍ന്നെടുത്തല്ലാതൊന്നും നല്‍കുവാന്‍ കഴിഞ്ഞില്ല
അറിവിന്റെ ലോകത്തേ അറിയൂ ആശ്ലേഷിക്കൂ
അതിനാലുളവാകും ജീവിത സാഫല്യങ്ങള്‍
ജീവിതം ജീവിക്കുവാനാണതു സമൃദ്ധമായ്‌
ജീവിക്കാന്‍ സര്‍വേശ്വര സന്നിധി മാത്രം സഖേ

Wednesday, September 24, 2008

അനുമോദനങ്ങള്‍ !

അനുമോദനങ്ങള്‍ അരുണ്‍ നായര്‍
ധീരനാം ഓട്ടക്കാരന്‍
തോരാമാരി ചൊരിഞ്ഞിട്ടും
തനുതാന്‍ തര്‍ക്കമോതീട്ടും
ചെറുപുഞ്ചിരി കണ്ടകംകുളിര്‍
ത്തലിവാലുല്‍കൃഷ്ട ചിന്തയാല്‍
അവരോടാര്‍ദ്രത കാട്ടി ഈശ്വരന്‍
ചൊരിയട്ടേ അരുണിന്നു നന്മകള്‍!

എന്റെ സംഭാവന അയച്ചിട്ടുണ്ട്‌
സ്നേഹാശംസകളോടെ, ചാക്കോ ഇട്ടിച്ചെറിയ
*ആഷാ ഫോര്‍ എഡുക്കേഷനു വേണ്ടി മാരത്തോണ്‍ ഓടിയ അരുണിനു അനുമോദനങ്ങള്‍

Sunday, September 21, 2008




ഉച്ച നീചത്വം

ഉഷസ്സേ നമസ്കാരം
ഊഷ്മള പ്രഭാതമേ
ഉയിര്‍കൊണ്ടെഴുന്നേല്‍പ്പൂ
ഉലകത്തില്‍ സര്‍വവും

ഉദയ സൂര്യന്‍ തന്റെ
ഉജ്ജ്വല പ്രഭാവത്തില്‍
ഉദ്വേഗമല്ലയോ ജീവന്‍
ഉള്ളതിനെല്ലാറ്റിന്നും

ഊര്‍ധ്വമാം നയനങ്ങള്‍
ഊന്നിയീശ്വരധ്യാനം
ഉറ്റിരിപ്പതില്ലയോ
ഉദ്ബുദ്ധരായോരെല്ലം

ഉദ്ധാനം ചെയ്യട്ടെ നിന്‍
ഉയിരും പാരില്‍ സഖേ
ഉത്തമന്മാരായുണ്ടോ
ഉലകത്തിലാരാനും

ഊരിയ വാളാല്‍ മര്‍ത്യന്‍
ഉറ്റ മിത്രരേയും പാല്‍
ഊട്ടിയ മാതാവേയും
ഊറ്റമോടറുത്തീടാന്‍

ഉള്ളതില്ലല്ലോ മടി
ഊരിലിന്നെന്തേ കണ്മൂ
ഊമനും മനുഷ്യത്വം
ഉച്ചരിക്കാന്‍ കാലമായ്‌

ഉത്തരം മുട്ടിക്കുന്നോര്‍
ഉന്മാദ വികടന്മാര്‍
ഊനമെന്നിയേവാഴൂ
ഊഴിയില്‍ ജഗദീശാ

ഉള്ളതിന്‍ പങ്കേകീടാന്‍
ഊര്‍ജവും പകര്‍ന്നീടാന്‍
ഉള്ളിലെ ചേതോശക്തി
ഉറക്കെ പറഞ്ഞിട്ടും

ഉന്നത ഭാവം കാട്ടി
ഉല്ലാസഘോഷം നാട്ടി
ഉച്ചനീചത്വം തന്നെ
ഉള്ളതിപ്പോഴും പാരില്‍

Monday, September 15, 2008

അഭിവന്ദ്യ് ക്രിസ്സോസ്റ്റെം തിരുമേനിക്കു നവതി ആശംസകള്‍


കാലം കരങ്ങളിലേറ്റുവാങ്ങി ചിര
കാലം പരിചരണങ്ങളേകി
പോറ്റിവളര്‍ത്തി മാര്‍ത്തോമ്മാസഭക്കായ്‌
ക്രിസ്സോസ്റ്റെം തിരുമേനി പുണ്ണ്യ പൂമാന്‍
ഉമ്മനച്ച്ചന്റെ മകനായവതരി
ച്ചിമ്മഹീതന്നിലനുഗ്രഹീത
പുണ്ണ്യ പുരോഹിത ശ്രേഷ്ട തിരുമേനി
യെണ്ണി പരലോകമെത്ര കാമ്യം
ഈശ്വരചയ്തന്ന്യമുള്‍കൊണ്ടു ജീവിതം
ഉല്‍കൃഷ്ടസാന്ദ്രമായ്തീര്‍ന്നു മെല്ലെ
ഈവഴിത്താരയിലന്ധത മാറ്റുവാന്‍
ഇറ്റു പ്രകാശം പരത്തീടുവാന്‍
സ്വര്‍ണ്ണ നാവുള്ളവനത്രേ ക്രിസ്സോസ്റ്റമീ
വണ്ണമുരപ്പതു കേട്ടു പണ്ടേ
വര്‍ണ്ണിച്ചിടാനെളുതല്ലയാനാവിന്റെ
കര്‍ണ്ണപ്പൊലിമയും സ്വാരസ്യവും
നാവിന്റെ തുമ്പില്‍ കുരുങ്ങുന്ന വാക്കുകള്‍
നാദങ്ങളായ്‌ കാതിലെത്തിടുമ്പോള്‍
ഏതോ ലഹരിയിലാഹ്ലാദചിത്തരായ്‌
തീരുന്നു മാനവരാകമാനം
കണ്ണിന്നു കാണുന്ന കാര്യങ്ങളൊക്കെയീ
വണ്ണം ക്രമപ്പെടുത്തിപ്പരര്‍ക്കീ
മണ്ണില്‍ സുഖമേറെയുണ്ടായി ജീവിതം
വിണ്ണില്‍ കരേറുവാന്‍ മാര്‍ഗ്ഗമോതി
ജീവിതം നിത്യവും ധന്യമാക്കീടുന്ന
കാവിവസ്ത്രദ്ധാരി യോഗിവര്യാ
എണ്ണിയാല്‍ തീരാത്ത നന്മകളങ്ങയ്ക്കു
മണ്ണിലും വിണ്ണിലും നല്‍കീടുവാന്‍
ഞങ്ങള്‍ ദിനംതോറുമീസ്വരസന്നിധവ്‌
തിങ്ങുന്ന മോദമോടാലപിപ്പൂ
സ്തോത്രത്തിന്‍പല്ലവി മറ്റോന്നുമില്ലിതു
മാത്രമാണങ്ങയ്ക്കു നല്‍കീടുവാന്‍
ആറുപത്തിനാലു സംവല്‍സരം മാര്‍ത്തോമ്മാ
സഭയുടെയഭിമാനപുളകമായി
അളവറ്റസേവനമതുമൂലമതിപുഷ്ടി
യുളവാക്കിയതിനാലെ നന്ദി,നന്ദി !
എണ്‍പതും പത്തും തികഞ്ഞിന്നു സാമോദ
മന്‍പെഴും താതനെ വാഴ്ത്തി വാഴ്ത്തി
നന്മകളോരോന്നായോര്‍ത്തു സാഫല്യമായ്‌
തീര്‍ന്നോരുജീവിത്മാല്‍മ ശാന്തി
ആയിരം വാര്‍തിങ്കളേ കണ്ട തിങ്കളേ
ആശാവിഹീനര്‍ക്കോരാശ്വാസമായ്‌
വന്നു നവതിയിന്നങ്ങയ്ക്കു മംഗളം
വന്നു സുദിനം പതിതര്‍ക്കുമെ
ത്യാഗമെഴാത്തോരു ജീവിതമേയര്‍ധ
ശൂന്ന്യമാണായതാല്‍ സംശുദ്ധമാം
ജീവിതം ഭൂവില്‍ നയിച്ചിടാന്‍ സര്‍വം
ത്യജിച്ചോരു സ്നേഹത്തിന്‍ പൂരണമേ
ജീവിതസായാഹ്ന്നവേളയില്‍ സാനന്ദ
മാതുരര്‍ക്കത്താണിയായി വീണ്ടും
ഏവം പ്രകാശമായ്‌ നിന്നു ലസിക്കുക
മല്‍പ്രഭോ വലിയ ഇടയശ്രേഷ്ടാ
രണ്ടായിരത്തിയഞ്ഞൂറു ഭവനങ്ങ
ളുണ്ടാക്കി നല്‍കിയഗതികള്‍ക്കായ്‌
ഉണ്ടവരങ്ങയ്ക്കു മംഗളം ചൊല്ലുവാന്‍
വിണ്ഠലം തന്നിലും വാഴ്ക,വാഴ്ക!
ആശംസയര്‍പ്പിച്ചിടട്ടെയൊരായിരം
ആയിരമായിരം പൂച്ചെണ്ടുകള്‍
ഹാ!ധര്‍മ്മ,കര്‍മ്മ,നര്‍മ്മങ്ങള്‍ വിതറുന്ന
ആസ്വര്‍ണ്ണ നാവിന്നു ഞങ്ങളിപ്പോള്‍. -->
ഇട്ടിച്ചെറിയ സൂക്തങ്ങള്‍

കനകം കാമിനി
മദ്യം മണ്ണിവ
കാരണമേ ബഹു
മാരണമുലകില്‍


കാര്‍കൂന്തലാള്‍ കനകമീവകരണ്ടുമല്ല
കാര്‍കോടകന്നു സമമായൊരു മദ്യവും പി
ന്നീ മണ്ണിനുള്ളമിതമായ ദുരാശയും ത
ന്നീ മട്ടിലീധരണിയേ ഗതികേടിലാക്കി



വേണ്ടപോല്‍ വസ്ത്രം ധരിച്ചു ശരീരത്തെ
വേണ്ടും വിധം മറയ്ക്കുന്നതത്രേ
തീര്‍ത്തും തരുണികള്‍ക്കുത്തമം പൗരസ്ത്യ
രിത്തരം വിശ്വാസക്കാരാണിന്നും
പാശ്ചാത്യ സംസ്കാരമെത്ര വിചിത്രമാ
ണാശ്ചര്യം തോന്നിടും മറ്റുള്ളോര്‍ക്ക്‌
നാണം മറക്കുവാന്‍ മാത്രമല്‍പം തുണി
വേണം തരുണികള്‍ക്കത്രമാത്രം


പച്ചപ്പട്ടുടയാടയുരിച്ചു നിവര്‍ന്നു കിടപ്പൂ പാടം
ഇക്കിളിയിട്ടു സുഖിച്ചൊരു തെക്കന്‍ കാറ്റു തലോടി നടന്നു
നഗ്നത കണ്ടുടനോടിയടുത്തു രസിച്ചൊരു നാനാ വര്‍ഗ്ഗം
ആശകളൊക്കെ നിവര്‍ത്തിവരുത്തി യവര്‍കനുരാഗ സുഷുപ്തി.


ഹാ കഷ്ടമേ! നിയതി നീ യിതിനൊക്കെ ഹേതു
ഹാ വ്യര്‍ധമേ സകലവും മനുഷ്യ പ്രയഗ്നം
പ്രാപിച്ചിടാനൊരുവനും കഴിയാതവണ്ണം
നീയഗ്നിയായി നരവേട്ട നടത്തിടുന്നു.


സ്വര്‍ണ്ണവും പെണ്ണും പിന്നെ
മണ്ണും മദ്യവും സാക്ഷാല്‍
കണ്ണിന്നു കുളിരേകീടും
വിണ്ണിലും വിനയേകീടും.

Sunday, September 14, 2008

ഇന്‍ ഗോഡു വീ ട്രെസ്റ്റ്‌!.

അഞ്ചു ശതാബ്ദത്തിനപ്പുറം മര്‍ത്യന്റെ
ചിന്തയിലെങ്ങോ ചിറകു വിടര്‍ത്തിയ
ചേതന ചുറ്റിത്തിരിഞ്ഞു മഹാബ്ധിതന്‍
മാറില്‍ തുഴഞ്ഞു തുടങ്ങിയ വേളയില്‍

വഞ്ചിയിറക്കിത്തുഴഞ്ഞവരീശ്വര
ചിന്ത നിറഞ്ഞു ഹ്രുദയം തുടിക്കവേ
ഇന്ത്യാ മഹാരാജ്യ മെത്തേണമെന്നുള്ള
ചിന്ത മനസ്സിനേ ഹേമിച്ചു നില്‍ക്കവേ

ഭീതിയുണര്‍ത്തുന്നനന്ത തന്നിലേ
ക്കാടിയുലഞ്ഞുള്ള വഞ്ചികള്‍ നീങ്ങവേ
ഏതോ മഹത്തായ ചേതനയുള്ളിനേ
ചാലേപുണര്‍ന്നു സമാശ്വസിപ്പിക്കവേ

പച്ചത്തുരുത്തൊന്നു കണ്ടൂ വിദൂരത്തി
ലിത്തിരിയാശ്വാസമുള്ളത്തിലാകവേ
സത്വരം വഞ്ചിയടുപ്പിച്ചവര്‍ കര
ക്കത്തലുമാധിയുമെല്ലാമകന്നുപോയ്‌

വന്നു കരേറി തരുനിര ചൂടിയ
സങ്കല്‍പ ഭൂമിയിലെന്നു നിനക്കവേ
വന്നതോ പുത്തനറിവു മനുഷ്യനേ
കുത്തിയുണര്‍ത്തുന്ന മാസ്മര ഭൂമിയില്‍

അന്നു കൊളംബസ്സും തന്നിഷ്ട തോഴരും
പുത്തനറിവിന്റെ ചിത്രം വരച്ചതും
പേര്‍ത്തും പുകള്‍പെറ്റു നില്‍ക്കുന്നൊരീ ഐക്ക്യ
നാടാമമേരിക്ക തന്നിലെന്നോര്‍ക്കുക

ഈശ്വര പാദത്തിലാല്‍മാര്‍പ്പണം ചെയ്തു
ആനന്ദഹര്‍ഷമാം ഭക്തിഗാനം പാടി
സര്‍വവും സര്‍വേശ്വരന്‍ തന്നിലര്‍പ്പിച്ചു
ശാന്തി മന്ത്രം ചൊല്ലി,ഇന്‍ ഗോഡു വീ ട്രെസ്റ്റ്‌ !

അഞ്ചു ശതാബ്ദങ്ങല്‍ള്‍പിന്നിട്ടു സര്‍വേശ
നഞ്ചാതെ നല്‍കി അനുഗ്രഹമൊക്കെയും
ഇന്നു സമൃദ്ധിയിലെല്ലാം മറന്നു
മദിക്കുന്നു പുത്തന്‍ തലമുറ നിര്‍ഭയം

വിദ്യാലയങ്ങളില്‍ പ്രാര്‍തന നിര്‍ത്തുവാന്‍
ഈസ്വര ചിന്ത അകറ്റിക്കളയുവാന്‍
നാശം വിതക്കുവാന്‍ സാത്തന്ന്യ ശക്തികള്‍
തീര്‍ത്തും പരിശ്രമം ചെയ്യുന്നതോര്‍ക്കുകില്‍

ധാര്‍മിക മൂല്യങ്ങളില്ലാത്ത ജീവിതം
ഈശ്വര സാന്നിധ്യമില്ലത്ത ജീവിതം
ദുര്‍ഘടമാക്കും മനുഷ്യര്‍ക്കു ജീവിതം
ഉല്‍ഖണ്ടലേശവുമില്ലേ മതങ്ങളേ!

നില്‍കൂ,നിനയ്ക്കൂ,തിരുത്തൂ,തിരിഞ്ഞിടൂ
പിന്‍പറ്റു പിന്നിലെ സദ്‌ വചനങ്ങളെ
ചിത്തത്തിലീശ്വര ഭക്തിയെ, സ്നേഹത്തെ
കുത്തി നിറയ്ക്ക ശിശുക്കളിലാദ്യമായ്‌

പൂര്‍വപിതാക്കള്‍ തെളിച്ചോരു പാതയി
ലേവം ഗമിക്കേണമേവരുമൈക്ക്യമായ്‌
വൈരികള്‍ വന്നാലെതിരിട്ടു നാംജയ
ഭേരി മുഴക്കണം തോല്‍ക്കണം ദുര്‍ജനം!
മധുരപ്പതിനേഴു
പ്രായം പതിനേഴിലെത്തി നില്‍ക്കും
പ്രാവിന്‍ പരിശുദ്ധിയേന്തി നില്‍ക്കും
പ്രിയേ പ്രണയത്തരുക്കള്‍ നീളെ
പ്രേമോജ്ജ്വലം നീ പറന്നു നീങ്ങും
കണ്ടാല്‍ കൊതിക്കുന്ന കാലമല്ലോ
കാണാതിരിക്കില്ല യാതൊരുത്തര്‍
കണ്‍കോണിണകളാല്‍ കാണ്മതെല്ലാം
കാര്‍വേണി സ്വന്തമായ്‌ തീര്‍ക്കുമല്ലോ
അല്ലാ മരീചിക ന്രുത്തമാടും
ചില്ലീയുഗങ്ങളിളകിയാടും
ഫുല്ലാബ്ജമല്ലയോ നിന്നിലാകെ
മല്ലാക്ഷിയാളേ തെളിഞ്ഞു കാണ്മൂ
നിന്‍പാദ താരുകള്‍ നീട്ടിവയ്ക്കും
നീളെ നീ നീങ്ങുമിടത്തിലെല്ലാം
നിര്‍വൃതി തന്‍ നീണ്ട നിശ്വാസങ്ങള്‍
നിര്‍മ്മലേ നിന്നെ പുണരുമല്ലോ!
ആകാര കാന്തിയങ്ങാളി നില്‍ക്കും
അംഗനേ നിന്നംഗഭംഗി കണ്ടാല്‍
ഭംഗം വരുമേതു മാനവന്നും
ഇംഗിതത്തിന്നില്ല മാറ്റമേതും!
മാമുനിയാട്ടെ മാന്‍പേടയാട്ടെ
മാനവജാതിയിലാരുമാട്ടെ
മയിലാട്ടെ,കുയിലാട്ടെ,മാരനാട്ടെ
മിഴിയുള്ളവര്‍ നട്ടു നിന്നുപോകും
വിശ്വം മുഴുവന്‍ വിളങ്ങി നില്‍ക്കും
വശ്യവൈചിത്ര്യം വഴിഞ്ഞു നില്‍കും
വിസ്മയം കൂറിടു മേതൊരാളും
വിശ്വൈക ശില്‍പി തന്‍ വൈഭവത്തില്‍!
നിന്‍ കാല്‍ച്ചിലമ്പോലി തൊട്ടുണര്‍ത്തൂ
നിദ്രയിലാണ്ട താപസ്സനെയും

നിന്‍ കുളിരേറ്റു തരിച്ചു നില്‍പൂ
നിത്യം ലഹരിയില്‍ മുങ്ങി വിശ്വം!
പൂക്കാലം

പൂക്കാലമെത്തി പുളകം ബദ ചേര്‍ത്തു നാട്ടില്‍
പൂക്കാതെയില്ലയൊരു വല്ലികള്‍പോലുമേറെ
ആര്‍ക്കും പരക്കെയിഹ കൗതുകമീവസന്തം
ചേര്‍ക്കുന്നു മന്നിലവിരാമമിതെത്ര ധന്യം!

പുഷ്പം പരത്തി പുതുഗന്ധമൊരല്‍പമിന്നീ
പുഷ്പിച്ച മുല്ലയനുരാഗമുണര്‍ത്തി വണ്ടില്‍
പൂവേ പരക്കെയറിവായി പലര്‍ക്കുമിന്നീ
പൂവാലര്‍ വണ്ടുകള്‍ പറന്നധ വന്നിടുന്നു

പണ്ടേ പലര്‍ക്കുമുപകാരമുദാരമായി
തണ്ടാര്‍മകന്‍ പവനനേകിടുമേതൊരാള്‍ക്കും
വീണ്ടും വരുന്നിത നിനക്കു കുളിര്‍മയേകി
കൊണ്ടോടിടുന്നു മണമേന്തിക്ഷണത്തിനുള്ളില്‍

ആരും കൊതിക്കുമൊരു മേനി നിനക്കു നല്‍കി
താരുണ്യമാര്‍ന്ന ലതകള്‍ക്കിടയില്‍ കുടുക്കി
ആരാണു നിന്നെയഴകാര്‍ന്നു ലസ്സിക്കുമാറീ
കാരുണ്യമേതുമിയലും കരുണാകരന്‍ താന്‍

ഉണ്ടൊ നിനക്കു മനുഷ്യേനുളവായിടുന്നോ
രിണ്ടല്‍പെടുത്തുമഭിമാനമതെത്ര കഷ്ടം!
കണ്ടാസ്വദിച്ചു കരപല്ലവ ലാളനങ്ങള്‍
വണ്ടല്ല മാനവകുലം ചൊരിയുന്ന നേരം!

നിന്നില്‍ കലര്‍ത്തിയഴകും മണവും പരന്‍ താ
നൊന്നായി നിന്നു നിജ സല്‍ഗുണം എങ്ങുമെന്നും
നന്നയി നീ വിതറിയേകുകയേതൊരാള്‍ക്കും
മന്നില്‍ മറഞ്ഞധ കിടക്കു മതുല്യസ്നേഹം

നീയേകിടുന്ന സുഖമെന്‍ നയനങ്ങള്‍ കണ്ടു
ടായേകുളിര്‍മ ഹ്രുദയത്തിനുമല്‍പ നേരം
പ്രിയേ! സുഗന്ധമൊഴുകീടിന നീ വസന്തം
മായാതെ മന്നില്‍ മരുവീടുക സര്‍വ കാലം

Thursday, September 4, 2008

പൊന്നോണപ്പുലരി
ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നു മാനസ്സം
പൂക്കളിറുത്തതും പൂക്കളം തീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലി മന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരോക്കെയും
കാളനും തോരനും സാമ്പാറു പപ്പടം
പൂവന്‍പഴവും പരിപ്പു പ്രദമനും
ഇഞ്ഛി നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍
അന്നു സ്വയമെന്നൊഴിച്ചു മറ്റോന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നു വന്നീടുന്നോരു ചോദ്യം, ആര്‍ക്കു ഓണം,എന്തു ഓണം?
എന്നേ മധിക്കുന്ന ചോദ്യമേ!
കോടികളോക്കെച്ചിലവിട്ടു പോന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്‌ തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ്‌ മടങ്ങീടവേ!
കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കോക്കെയും
ഓണം പൊന്നോണം വരും ചിങ്ങമാസത്തില്‍!
മൃഷ്ടാന്ന ഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്‌
ലക്ഷോപി ലക്ഷങ്ങള്‍ തിങ്ങുന്ന മാമല
നാടേയവര്‍ക്കില്ലെ പോന്നോണ മോര്‍ക്കുമോ!
ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്ന ഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ ചാരത്തു
കുറ്റബോധത്താല്‍ കരം വിലക്കുന്നു ഞാന്‍!
സര്‍വര്‍ക്കുമോണമീ നാട്ടില്‍ യാധാര്‍ത്യമായ്‌
തീരുന്ന കാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലോരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍
സര്‍വേശ്വരാ ശക്തിയേകിടൂ നാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമോന്നുപോ ലാനന്ദപൂര്‍ണരായ്‌
മാവേലി നാട്ടിലൊരോണം തിമര്‍ക്കുവാന്‍.!

Wednesday, September 3, 2008

കള്ളനും പറുദീസ

ഉള്ളം കലങ്ങിയുദ്ഭുദ്ധരായിന്നോള
മുള്ള ജനസഞ്ചയങ്ങളേ കാണുവിന്‍
വെള്ളിമെഘങ്ങളേ കീറിമുറിക്കുമാ
റുള്ള കുരിശുകള്‍ കാല്‍ വറി മേടതില്‍
പള്ളികളല്ല പെരുംകള്ളരൊക്കെയും
പള്ളികൊള്ളുന്നതവിടെയെന്നോര്‍ക്കണം
കള്ളനല്ലാത്തൊരുവന്മൂലമിന്നിതു
പള്ളികള്‍ക്കൊക്കെപ്പരസ്യമെന്നോര്‍ക്കണം
പ്രാണനാധന്‍ മശിഹാ മരക്രൂശതില്‍
പ്രാണന്‍ പിടഞ്ഞു മരിക്കുന്ന വേളയില്‍
പ്രാണേശ്വരാ വിളികേട്ടവനുഛത്തി
ലാണവന്‍ കള്ളന്‍ വലത്തുനിന്നക്ഷണം
കള്ളപ്പരിഷകള്‍ രണ്ടുവശത്തുമാ
യുള്ളവര്‍തങ്ങളില്‍ തര്‍ക്കം തുടങ്ങിനാര്‍
കള്ളത്തരംകൊണ്ടു കാലംകഴിഛവര്‍
ക്കുള്ള പ്രതിഫലം തങ്ങള്‍ക്കു ലഭ്യമായ്‌
കള്ളനവനിടത്തുള്ളവന്‍ വല്ലാത്ത
പുള്ളിയാണപ്പോഴുമന്ന്യായമാണവ
ന്നുള്ളില്‍കുടികൊണ്ടിരിക്കുന്നതാകയാല്‍
തള്ളിക്കളഞ്ഞവനാപ്പറുദീസയും
കള്ളന്‍ വലത്തുള്ളവന്‍ താനറിഞ്ഞഹോ
കള്ളനവനെന്നനുഭവിക്കുന്നതും
കള്ളന്നു ന്യായമായുള്ള ശിക്ഷാവിധി
യെള്ളോളമില്ലതിലന്ന്യായമെന്നതും
ഉള്ളമുരുകി വലത്തുള്ളവന്‍സാക്ഷാല്‍
കള്ളനായുള്ളവനോടു ചൊല്ലീടിനാന്‍
കള്ളരാണോന്നുപോല്‍ നമ്മള്‍ രണ്ടുംതര്‍ക്ക
മുള്ളതില്ലായവന്‍ നീതിമാനേതുമേ
ഉള്ളനേരംകോണ്ടനുതാപ ചിത്തനാ
യുള്ളില്‍നിന്നഞ്ചാറു വാക്കുഛരിഛവന്‍
കള്ളനാണന്നുള്ളപരാധബോധവു
മുള്ളീലുരുവായി തല്‍ക്ഷണം നില്‍കവേ
പള്ളിപ്രമാണികള്‍ക്കും പരദെയ്‌വത്തെ
യുള്ളിലൊതുക്കും പരീശര്‍ക്കുമൊന്നുപോല്‍
തള്ളിത്തുറക്കാനസ്സാധ്യമായന്നോള
മുള്ള പറുദീസ താനേതുറക്കയായ്‌
ഉള്ളം നുറുങ്ങിയപേക്ഷിഛവന്‍ യേശു
കള്ളനല്ലെന്‍പാപമെല്ലാം പോറുക്കണേ
പള്ളി ദേവാലയമെന്തെന്നറിയാത്ത
പുള്ളി പരുദീസ തീറെഴുതിഛുടന്‍
തള്ളിക്കളഞ്ഞു മനുഷ്യരെന്നാകിലും
തള്ളീയില്ലേശുവപ്പാവമാം കള്ളനെ
കള്ളനല്ലിന്നു നീ യെത്തും പറുദീസ
ക്കുള്ളിലെന്നോടോത്തു നിത്യം വസിഛിടും
കള്ളരാണീ മര്‍ത്യവര്‍ഘമെല്ലാം വെറും
കള്ളരെന്നെള്ളോളമോര്‍ക്കാത്ത കൂട്ടരും
പള്ളികള്‍ മോസ്കുകളമ്പലങ്ങള്‍ തിങ്ങി
കള്ളം പരഞ്ഞാലതു കള്ളമാകുമോ?
കള്ളരാക്കീടുന്നു നിത്യവും മര്‍ത്യരെ
കൊള്ള ചെയ്തീടുന്നനാദരെ നിര്‍ദയം
ഉള്ളില്‍ നിരന്തരം വാഴുന്ന നീയൊഴി
ഛുള്ളു കണ്ടീടുവതാരു ജഗദ്ഗുരോ!
പള്ളകള്‍ വീര്‍പ്പിഛനീതികള്‍ കാട്ടുവോര്‍
ക്കുള്ള പ്രതിഫലമല്ലാതെ വല്ലതും
എള്ളോളവും മാനസാന്തരമില്ലാത്ത
പള്ളിപ്രമാണിക്കുപോലും ലഭിക്കുമോ!

Tuesday, September 2, 2008

മാരാമണ്‍ മഹായോഗം

പമ്പാനദിയുടെ വിരിമാറീല്‍
പണ്ടൊരുനൂറ്റാണ്ടിനു മുമ്പായ്‌
പൂര്‍വ പിതാക്കള്‍ കൊളുത്തിവചോരു
പാവനമാം സുവിശേഷം
പതഞ്ഞു പോങ്ങി കുതിചുപായും
പാറി കളകള ഗാനം
പരക്കെയമൃതം പകരും നാട്ടിനു
പകലിരവെന്ന്യേ നുനം
പാപികള്‍ ജീവിത ഭാരമകറ്റാന്‍
പങ്കിടുവാന്‍ ക്രുപ സ്നേഹം
പാവന സ്നേഹ വിശുദ്ധിവിമുക്തികള്‍
പാരിന് നല്‍കും നാമം
പവിത്രമാക്കാന്‍ ജീവിതമൊരുനാള്‍
പരനുടെ സവിധേ ചേരാന്‍
പതിതനു തങ്ങായ്‌ തണലായ്‌ നിത്യം
പരിചരണം നല്‍കീടാന്‍
പരമോന്നതനാം ദെയ്‌വതിന്‍ സുത
പരിമളമെങ്ങും വിതറാന്‍
പരിപാവനമാം ജീവിതമുലകില്‍
പാരം ശോഭിതമാക്കാന്‍
പകയില്ലാത്തൊരു ലോകം ബ്ഭൂവില്‍
പടുത്തുയര്‍ത്താന്‍ മേലില്‍
പാതകരാകും മര്‍ത്യരെയല്‍ഭുത
പാലകരായ്‌മാറ്റ്ടീടാന്‍
പാരിതിലെങ്ങും പകരാന്‍ ശാശ്വത
പുളകം ചാര്‍ത്തും വേദം
പുത്തന്‍ തലമുറയുയരുന്നിവിടെ
പുതിയൊരു ഗാനവുമായി
മാരമണ്ണിലെ മണ്ണിനുമുണ്ടാ
മൊരുപരിവര്‍ത്തന ഗാനം
മാനവ ജീവിത പരിണാമത്തിന്‍
മധുര മനോഹര ഗാനം

Saturday, August 23, 2008

ഉത്തരം സ്വര്‍ണ്ണമല്ലാ

ചുറ്റിക്കുടിയടുത്തുനിന്നു പലരും
നോക്കുന്നുഷേ നിന്നെയും
സ്വര്‍ണ്ണക്കട്ടിയുമൊന്നുപോലെ വിരവില്‍
മാറിമാറി പ്രമോദാല്‍

ഏതാണേറെ മിനുക്കമെന്നുപറയാന്‍
ആരോടു ചോദീക്കിലും
സ്വര്‍ണ്ണംതാനവരോക്കെയാര്‍ക്കുമുയരും
കണ്ണാലെയെന്നാകിലും

ചോല്ലീടട്ടെശരിക്കു നിണ്ട പിറകേ
അല്ലേ വരുന്നു സ്വര്‍ണ്ണം
എന്നാലും പുനരെന്തു സംശയമിവര്‍ക്കുഷേ
ഉത്തരം സ്വര്‍ണ്ണമല്ലാ

Sunday, August 17, 2008

ഒരുപിടി മണ്ണ്.

ഒരുപിടി മണ്ണിനു ജീവന്‍ നല്‍കി
ഒരു നരവേഷം നല്‍കി
പരിപാവനനാം പരമപിതാവിന്‍
പരിവേഷത്താല്‍ പുല്‍കി

ഒരുചിരമവനൊരു തുണയേകീടാന്‍
പരനോരു തിരുഹിതമായി
അവനുടെയരികിലണഞ്ഞോരു മതിമുഖി
പരിചരണം നല്‍കീടാന്‍

തനിയെയോരേകാന്തതയുടെ കരിനിഴല്‍
അഴലോരുലെശവുമേശാ-
തവനോരു താങ്ങയ്‌ തണലയ്‌ തീരാന്‍
അവളോരു തരുണീ മണിയായ്‌

പരനേ തവഹിതമെത്ര മനോഹര
മറിയുവതാരിഹ ലോകെ
അല്‍ഭുതമെത്ര വിശേഷ പ്രപഞ്ചമി-
തവികലമുളവായ്‌ വന്നു

തരുനിര ചൂടിയ തകിടികളടിമുടി
മരുമൊരേദന്‍ തോട്ടം
പലവിധ ഫലമൂലാദികള്‍ സുലഭം
മലര്‍നിര മധുമയമിയലും

അവികലമവനൊരു നിദ്ര വരുത്തി
അടര്‍ത്തിയോരെല്ലതു വാരി
അതിനോരു രൂപം നല്‍കീ നാദന്‍
അവന്നു കോടുത്തോരു നാരി

നിദ്രയിലണ്ട്റ്റു കിടന്നോരു നരനെ
തട്ടിവിളിചൂ നാഥന്‍
ആദം തല്‍ക്ഷെണമവനുണരുകയായ്‌
നാദം കാതില്‍ ധ്വനിക്കെ

കണ്ടൂ കരിമിഴിയാളെ മുന്നില്‍
കണ്ണുകളഞ്ചിയടഞ്ഞൂ
കാഞ്ചനകാഞ്ചി കവര്‍ന്നോരു ഞോടിയിട
പഞ്ച്മരാള വിഭൂതി

വാരിയെടുതു പുണര്‍ന്നോരു ചൂടും
ഗന്ധവുമൊക്കെ നുകര്‍ന്നു
പറ്റിയിരുന്നൊരു പ്രാവിങ്കുഞ്ഞായ്‌
ഇരുവരുമോരു ദേഹമതായ്‌

നാദാ!യിവളെന്മാംസവുമസ്തിയു-
മായതിനാലിവള്‍ നാരി
അര്‍ധവുമാനന്ദവുമെന്‍ ജീവനി
ലിന്നു പകര്‍ന്നല്ലോ നീ!.