Thursday, September 30, 2010

വെള്ളില്‍പ്പറവകള്‍ ‍
---------------------
വെള്ളില്‍പ്പറകളേ നിങ്ങളിന്നെന്റെ
ഉള്ളില്‍ കുളിരേകി മോഹനങ്ങള്‍
പാറിപ്പറന്നു നീലാകാശ സീമയി
ലേറ്മെന്‍ മാനസ മോപ്പമെത്തി

നിങ്ങളെയൊന്നു താഴുകിപ്പുണരുന്ന
നിര്‍വൃതി തന്നില്‍ ലയിച്ചിടുമ്പോള്‍
നീലവാനിന്റെ നെരുകയിലാരിട്ട്
നിസ്തുലമാകും തിലകക്കുറി

നിങ്ങള്‍ക്കതിര്‍ വരമ്പില്ലാത്ത നീലിമ
എങ്ങും പ്രശാന്തമാ മന്തരീക്ഷം
പോങ്ങിപ്പറന്നുപോം വേളയിലില്ലയോ
തിങ്ങുന്ന മോദം ചിറകടിയാല്‍

ഞങ്ങള്‍ മനുഷ്യര്‍ നടക്കുന്ന പാതകള്‍
മങ്ങലേല്പ്പിക്കും മഹാരധന്മാര്‍
ചങ്ങാതികള്‍ ചമഞൊത്തുകൂടീടിലും
പൊങ്ങച്ചമൊക്കെ പ്പറഞ്ഞീടിലും

ഉള്ളിലിരിപ്പതസൂയ കുശുംപുകള്‍
എള്ളോളമന്ന്യന്നു നന്‍മ ചെയ്‌വാന്‍
ഉള്ള മനസ്ഥിതിയില്ലാത്തവര്‍ വെറും
പൊള്ളത്തരങ്ങള്‍ പൊതിഞ്ഞു വയ്പോര്‍

എങ്ങുപോയ് നിങ്ങളെന്‍ ചങ്ങാതികള്‍ മനം
തങ്ങുന്നു നിങ്ങള്‍തന്‍ ചാരെ നിത്യം
വിങ്ങുന്നു മാനസ മീവഴിത്തരവി
ട്ടെങ്ങോ അലയുന്നു നിര്‍വൃതിക്കായ്

ഹായെത്ര സുന്ദര സൌഭാഗ്യ ജീവിത
മീയുലകത്തില്‍ നിങ്ങള്‍ക്കു വന്നു
വെള്ളില്‍പ്പറവകളേ വെളിച്ചം വീശി
ഉള്ളിലെന്‍ ചേതന ധന്യമാക്കൂ

എത്ര വിശുദ്ധമേ നിങ്ങള്തന്‍ ജീവിതം
എത്രനാള്‍ ജീവിച്ചുവെന്നാകിലും
നിങ്ങള്‍ വിതക്കില്ല കൊയ്യില്ല ശേഖരി
ച്ചെങ്ങും കളപ്പുര ചേര്പ്പതില്ല

എന്നാലും ഇന്നും പുലര്‍ത്തുന്നു നിങ്ങളെ
നന്നായി സൃഷ്ടിച്ച സര്‍വേശ്വരന്‍
ഒന്നിന്നുമില്ല കുറവ് യഹോവയി
ലൊന്നാശ്രയിപ്പോര്‍ക്ക് ഭൂവിലേതും.
കലികാല നാട്ടുവിശേഷം.
---------------------------.
കാലം കലികാലമായ് മാറിയായതാല്‍
കോലം മറിഞ്ഞു കീഴ്മേലായി കഷ്ടമേ
നാട്ടിന്‍ കിടപ്പതു മാറിയെല്ലാടവും
നാട്ടാരുടെ നടപ്പോപ്പമായ് തീര്ന്നഹോ

കാടും വനങ്ങളും നാടായി മാറിയീ
നാട്ടിന്‍ പുറങ്ങളോ മാറി നഗരമായ്
ഊടുവഴികള്‍ ഇന്നൊക്കെയും പാതകള്‍
പാതകളൊക്കെ വന്‍ വീഥികളായഹോ

ഓലകള്‍ മേഞ്ഞുള്ള ചെറ്റപ്പുരകളും
ഓടിട്ട വീടായ്പ്പരിണമിച്ചീടവേ
ഓടുകള്‍ പേറി വിളങ്ങിയ വീടുകള്‍
വന്‍ മാളികകളായ്‌ രമ്യഹര്‍മ്യങ്ങളായ്‌

നാട്ടിന്നു മോടി പിടിപ്പിച്ചിതേവിധം
വീട്ടിലും നാട്ടിലും സമ്പല്‍ സമൃദ്ധിയായ്
ഈശ്വരനാമം ജപിപ്പതു കേവലം
മോശപ്പണിയായ്‌ പരിഗണിച്ചാളുകള്‍

അല്ലെങ്കിലെന്തിനായ് ഈശ്വരന്‍ പേരിനായ്‌
അല്ലലില്‍ത്തന്നെ കിടപ്പവര്‍ക്കീശ്വരന്‍
വല്ലപാടും നമ്മളൊന്ന് കാരേറിയാല്‍
തെല്ലും വിധി ഭാഗ്യ മെന്നൊക്കെയോതിടും

തിന്നു കുടിച്ചു സന്തുഷ്ടരായ് നാമിന്നു
മന്നില്‍മദാലസരായ് കഴിഞ്ഞീടുക
നാളെ മരിക്കു മതിനാലെയിദ്ദിനം
മേളമായ് തന്നെ കഴിക്കാം അടിപോളി

ഈവിധ ചിന്തയാ ലേവം ജനതതി
ജീവിതമോരോ വിധത്തില്‍ നയിക്കവേ
ഉല്‍കൃഷ്ടമായവ ഒന്നും കുരുക്കാത്ത
ഉള്ളിലെ ചേതന ശുഷ്കിച്ചു നില്കയായ്

ഈശ്വര ചൈത ന്യമില്ല ഭവനത്തി
ലില്ല സന്തുഷ്ടി കുടുംബത്തിലാര്‍ക്കുമേ
താന്താന്‍ വഴിക്ക് തിരിഞ്ഞുപോയേവരും
സ്വാര്‍ത്ഥത കൈമുതലാക്കി ക്കഴിഞ്ഞവര്‍

വീട്ടിന്‍ വിളക്കായ്‌ ക്കഴിഞ്ഞ തരുണികള്‍
നാട്ടില്‍ ചരിക്കാന്‍ വിരുതരായ് തീര്ന്നഹോ
വീട്ടിന്നു നാഥരായ്പ്പോന്ന പുരുഷര്‍
വിളറിച്ഛടച്ചു നടക്കയായ് വീഥിയില്‍

കുട്ടികള്‍ വീട്ടിന്നനുഗ്രഹ്മായവര്‍
മട്ടൊന്ന് മാറിക്കുതറി നടക്കയായ്
കൂട്ടിന്നു കൊള്ളാത്ത പെണ്ണുങ്ങള്‍ നാട്ടിലെ
ചേഷ്ടകളൊക്കെപഠിച്ചു നശിക്കയായ്

പുത്തന്‍ പരിഷ്കാര വൈവിദ്ധ്യ പാതയില്‍
ചിത്തം കലുഷമായ്ത്തീര്‍ന്നു നാടെങ്ങുമേ
പുത്തന്‍ തലമുറക്കില്ല നല്കീടുവാ
നിത്തവ്വിലെങ്ങുപോയ് മൂല്യങ്ങളൊക്കെയും

മാതാപിതാക്കള്‍ ഗുരുക്കള്‍ വയോധികര്‍
മുത്തശ്ശിമാര്‍ മത നേതാക്കളൊക്കെയും
ഇന്ന് ബഹിഷ്ക്രുതര്‍ ദൈവവും ദേവനും
ഒന്നുമേയില്ലാത്ത താന്തോന്നി ജീവിതം

കാശാണ് ദൈവമെന്നുള്ളിലുരുവിട്ടു
കാശിനായെന്തെന്തതിക്രമം ചെയ്യുവോര്‍
ഈശനേ വിറ്റു കാശാക്കിയനാകുലം
കാശിക്കു പോകുന്നനുഗ്രഹം നേടുവാന്‍

പള്ളി ദേവാലയ മമ്പല മോസ്കുകള്‍
ക്കുള്ളില്‍ കടന്നു നീ നേര്‍ച്ചകള്‍ കാഴ്ചകള്‍
നല്കിയെന്നാകിലഖിലാണ്ട നായകന്‍
നീട്ടുമോ തന്‍കരം നിന്‍മനം കാണുവോന്.

പാലിക്ക ഈശ്വരന്‍ തന്നോരു കല്പന
സ്നേഹിക്ക മര്ത്യരെ നോവുമാത്മാക്കളെ
ജീവന്‍റെ നാഥന്‍ കനിഞ്ഞേകി നന്‍മകള്‍
മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്കീടുവാന്‍.
കല്‍പ്പന കാത്തിടൂ.
------------------

യാഹെന്ന ദൈവത്തോടങ്ങന്തരംഗത്തില്‍ ഭക്തി
ഉളവാമെന്നാകിലോ ജ്ഞാനത്തിന്നാരംഭമാം
യാഹന്ത!സര്‍വേശ്വരനൊക്കെയും ചമച്ചവന്‍
ഉളവായ്‌വന്നു സര്‍വം തന്‍ഹിതം പ്രുഥീതലെ

താന്‍ ചെവി കൊടുക്കില്ല മൂഡന്മാര്‍ പ്രബോധന
മേതുമേ ഗ്രഹിക്കില്ല തള്ളീടൂ ജ്ഞാനത്തേയും
ജ്ഞാനത്താല്‍ സര്‍വസ്വവും നിര്‍മ്മിച്ച ദൈവത്തിന്റെ
കാരുണ്ണ്യവര്‍ഷം കാത്തു കഴിയുന്നന്നേരവും

കര്‍ത്തന്‍ തന്‍ കരങ്ങളാല്‍ മര്‍ത്യനെ സ്വസാദ്രുശ്യ
മതുപോലേതും സ്രുഷ്ടി ചെയ്തു മണ്‍പൊടിയാലെ
തന്‍ ജീവശ്വാസമവനേകിയല്‍ഭുതം ജീവ
നുള്ള ദേഹിയായ്ത്തീര്‍ന്നു മണ്‍കട്ട നമോ,നമോ

ആദാമെന്നൊരുനല്ല പേരുമന്നവനേകി
ആമോദമോടെ ചില ദിനരാത്രങ്ങള്‍ നില്‍ക്കെ
അന്നൊരുദിനം താതനെത്തി ആദാമിന്‍ ചാരെ
ആകുലചിത്തനായ്‌ തന്‍ തനയന്‍ തപിക്കവെ

നിന്മനോരധമറിഞ്ഞീടുമാ മഹേശനെ
നിന്നു വാഴ്ത്തീടേണം നിന്‍ ജീവകാലമൊക്കെയും
വന്നവന്‍ നിനക്കേകുമാശ്വാസം ദിനം ദിനം!
ഒന്നിനും കുറവില്ല സന്തോഷം സന്തോഷമെ

തക്കതായൊരുതുണ നല്‍കുംഞ്ഞാനിവനിനി
യേകനായിരിക്കാതെയെന്മുന്നില്‍ സദാകാലം
കര്‍ത്തന്‍ താനുരചെയ്തു ഗാഢനിദ്രയിലാദാം
തന്‍ വാരിയെല്ലാല്‍ തീര്‍ത്തു നാരിയെ തുണയായി

തന്‍ മുന്നില്‍ നില്‍ക്കും വിശ്വ സുന്ദരി തന്വംഗിതന്‍ ‍
വിണ്പ്രഭാ പൂരം തിങ്ങുമല്ഭുത പ്രപഞ്ചത്തെ
കണ്ടു വിസ്മയം പൂണ്ടു സ്നേഹവായ്പനുകമ്പ
നൈര്‍മ്മല്യ മനുരാഗ മാദാമിന്‍ സംപൂര്‍ണത.

കല്‍പ്പനയേതും കാത്തു പാലിച്ചു ജീവിച്ചീടാന്‍
കര്‍ത്തനാം താതന്‍ ദൃഡം കൊടുത്തോരനുക്ഞ്ഞയെ
തെല്ലുംതാന്‍ തിരസ്കരി ച്ചവള്‍ യാത്രയായ് കഷ്ടം
കാലന്റെ വായില്‍ ചെന്നുപെട്ടല്ലോ വിശ്വസുന്ദരി

നാരിയവളൊരു ശ്രുംഗാര രൂപിണി
നാട് ചുറ്റീടുവാന്‍ വെമ്പലായ് നില്കയായ്
ആദാമിനന്തികെ നിന്നു തുണയ്ക്കുവാന്‍ ‍
കല്പ്പിച്ചയച്ചവള്‍ വിട്ടുപോയീടിനാള്‍

കാലന്‍ കറങ്ങി തിരിഞ്ഞിടും സംഗതി
ഏതുമറിയാതവളനുരക്തയാ‍യ്
താതന്റെ സന്നിധി വിട്ടുനാമേകരായ്
പോകില്‍ വിനാശമായ് തീരും നിസ്സംശയം

കല്‍പ്പന കാത്തിടൂ കര്‍ത്തന്റെയുക്തികള്‍
വ്യക്തമായ് നിത്യം തിരിച്ചറിഞ്ഞീടുവിന്‍
അല്ലയ്കിലാപത്തിലായിടും നിശ്ചയം
ഇല്ല കരേറ്റുവാന്‍ മറ്റാരുമിദ്ധരെ.!
പറയുംമുന്പു
-----------------
വായില്‍നിന്നൊരു വാക്ക്
പറയാന്‍ തുനിവോരേ
വായടച്ചാലോചിക്കൂ
പറയുംമുന്പായ് നിങ്ങള്‍

ചോദിക്കൂ സ്വയം മൂന്നു
ചോദ്യങ്ങള്‍ നിങ്ങള്‍ അതി
ന്നുത്തരം ഉവ്വാണെങ്കില്‍
ചൊല്ലിടാന്‍ ധൈര്യപ്പെടൂ

ശരിയെന്നുറപ്പുണ്ടോ
നിങ്ങള്‍ ചൊല്ലീടും കാര്യം
ശരിയെന്നിരിക്കിലോ
വീണ്ടുമാലോചിച്ചിടൂ

ചൊല്ലുന്ന കാര്യം കൊണ്ടു
നിങ്ങള്‍ക്കോ കേള്‍ക്കുന്നോര്‍ക്കോ
വല്ലതും പ്രയോജനം
വന്നുകൂടുവാനുണ്ടോ

ഉണ്ടെങ്കിലവസാന
മായൊരു ചോദ്യം കൂടി
ചോല്ലുന്നതെന്തേ നല്ല
വാര്‍ത്തയോ ആകാത്തതോ

ഉത്തരം എല്ലാറ്റിനും
ഉവ്വെങ്കില്‍ ചൊല്ലിക്കോളൂ
നന്മയായ് ഭവിക്കട്ടെ
നിങ്ങള്‍ക്കും മറ്റുള്ളോര്‍ക്കും

അല്ലതിന്‍ മറുപാടായ്
ചെയ്തെന്നാലതിന്‍ ഫലം
നന്മയാകില്ലാ നിങ്ങള്‍
ശപിക്കപ്പെട്ടോര്‍ ദൃഡം.
പൊന്നോണപ്പുലരി!
==============

ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നു മാനസ്സം

പൂക്കളിറുത്തതും പൂക്കളം തീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലി മന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരോക്കെയും

കാളനും തോരനും സാമ്പാറു പപ്പടം
പൂവന്‍പഴവും പരിപ്പു പ്രദമനും
ഇഞ്ഛി നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍

അന്നു സ്വയമെന്നൊഴിച്ചു മറ്റോന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നു വന്നീടുന്നോരു ചോദ്യം, ആര്‍ക്കു ഓണം,എന്തു ഓണം
എന്നേ മധിക്കുന്ന ചോദ്യമേ!

കോടികളോക്കെച്ചിലവിട്ടു പോന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്‌ തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ്‌ മടങ്ങീടവേ!

കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കോക്കെയും
ഓണം പൊന്നോണം വരും ചിങ്ങമാസത്തില്‍

മൃഷ്ടാന്ന ഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്‌
ലക്ഷോപി ലക്ഷങ്ങള്‍ തിങ്ങുന്ന മാമല
നാടേയവര്‍ക്കില്ലെ പോന്നോണ മോര്‍ക്കുമോ

ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്ന ഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ ചാരത്തു
കുറ്റബോധത്താല്‍ കരം വിലക്കുന്നു ഞാന്‍

സര്‍വര്‍ക്കുമോണമീ നാട്ടില്‍ യാധാര്‍ത്യമായ്‌
തീരുന്ന കാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലോരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍

സര്‍വേശ്വരാ ശക്തിയേകിടൂ നാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമോന്നുപോ ലാനന്ദപൂര്‍ണരായ്‌
മാവേലി നാട്ടിലൊരോണം തിമര്‍ക്കുവാന്‍.
അഗതികളുടെ അമ്മ (മിസ്സ്‌.യൂണിവേര്സ്)
----------------------------------------------
ജീവിതം വിശുദ്ധമാണത്ഭുത പ്രതിഭാസ
ഭാവങ്ങളല്ലോ പ്രതിബിംബിപ്പതതില്‍ ദിനം
ലഷ്യമെന്നിയേ ലോക വഴിയമ്പലമത്തില്‍
ഇക്ഷിതിവാസംചെയ്യു ന്നക്ഞരാം പഥികരേ !

സ്നേഹമല്ലയോ ജഗദീശ്വരരൂപം സാക്ഷാല്‍
സ്നേഹമാം നാടകൊണ്ടല്ലോ ചേര്ത്തിണക്കീടു സൃഷ്ടിയെ
സര്‍വസൃഷ്ടിക്കും സാക്ഷാല്‍ മകുടംചാര്‍ത്തും മര്‍ത്യാ
ഗര്‍വമെന്തിനായ് സഹമര്ത്യരോടെല്ലായ്പോഴും!

ദൈവസ്നേഹത്തിന്‍ പ്രതിരൂപമല്ലയോ നിന്നില്‍
സര്‍വദാ കാണ്മാനവനാഗ്രഹിച്ചിരിപ്പതും
കാണ്കലോകമേ കനിവാര്‍ന്നു നിന്‍ കണ്ണീരൊപ്പും
കണ്ണിലുണ്ണിയാം പുണ്യവതി മതര്തെരേസയെ

തന്വിയാം തനയേ നിന്നന്‍പിനാലറിയട്ടെ
മാനവകുലം മാറ്റമില്ല നീ സ്നേഹം തന്നെ
ധന്യമാക്കിയില്ലയോ ജീവിതം ക്ലേശാകു ല
മെന്നിയെ പുലര്‍ത്തി നീയായിരങ്ങളേ ഭൂവില്‍

തട്ടിമാറ്റി നീ നിരപ്പാക്കിയില്ലയോ മര്‍ത്യന്‍
കെട്ടിവച്ചൂക്കന്‍ മതില്‍ ബന്ധനങ്ങളെ ചുറ്റും
മര്‍ത്യനെ യവന്നുറ്റ മിത്ര മര്ത്യരില്‍ നിന്നും
നിത്യവുമകറ്റുന്ന മതില്ക്കെട്ടിടിച്ചില്ലേ!

മതമോ മനുഷ്യനോ വിലപ്പെട്ടതേതെന്നു
സ്വതവേയറിഞ്ഞിട്ടു മറിയാന്‍ കൂട്ടാക്കാത്ത
മൃതരെജ്ജീവിപ്പിക്ക യഭ്യസിപ്പിക്കൂയമ്മേ
പതിതര്‍ക്കേകീടുവാന്‍ സ്നേഹത്തിന്‍ തണ്ണീര്‍ മാത്രം !

ജീവികള്‍ വെളിച്ചത്തെ പുല്കിടാനടുക്കവേ
കേവലമഗ്നിജ്ജ്വാല യാഘാതമതില്പ്പെട്ടു
തൂവലറ്റവനിയി ലാലംബഹീനന്മാരായ്
മേവിടുന്നത്കണ്ടു നിന്കരളലിഞ്ഞഹോ

ദിവ്യമാല്ലയോ മര്‍ത്യ ജീവിത മതില്‍ വ്യഥ
സര്‍വദാ കണ്ടൂ കരളലിഞ്ഞു കാല്കള്‍ ചൊടി
ചുര്വിയിലൌദാര്യത്തിന്‍,സ്നേഹത്തിന്‍ പ്രതീകമായ്
സര്‍വവും ത്യജിച്ചു നിന്‍ ജീവനെ പ്രതിഷ്ടിച്ച

പാവനാത്മാവേ യമ്മേ യന്പേറുംതെരേസയേ
സേവനനിരതയാം ദീപമേ പുന്ണ്യാത്മാവേ
മായുകില്ലൊരിക്കലും മന്നില്‍ നീ പതിപ്പിച്ച
മായമില്ലാത്ത മണി മുത്തുകള്‍ കാല്‍പ്പാടുകള്‍

വിശ്വമേ വിളിച്ചു നീ യെന്നെയുമരികത്തു
വിപ്ലവം വിതയ്ക്കുവാന്‍ മര്‍ത്യനെ വെറുക്കുവാന്‍
ഇല്ല ഞാന്‍ വരില്ല നീയൊരുക്കുംവഴികളില്‍
മെല്ലവേ ഗമിക്കട്ടെ സ്നേഹത്തിന്‍ മാര്‍ഗ്ഗം തേടി!

ജന്മത്തിന്‍ ശതാബ്ധിയില്‍ കര്മത്തിന്‍ കടാക്ഷങ്ങള്‍
ജന്മസാഫല്യം ചേര്‍ത്ത് വിങ്ങുന്നു വിദൂരത്തില്‍!
ആര്‍ത്തിരമ്പീടും തിരമാല ജ്വാലപോലവേ
ചേര്‍ത്തിടുന്നനുഭൂതി മാനവകുലം തന്നില്‍

ഈശ്വര പാദംചേര്‍ന്ന് വിശ്രമിചീടൂ സ്നേഹ
മാസ്വടിച്ചീടൂ ദൈവസാന്നിധ്യമതും പ്രിയേ !
തന്‍ വലഭാഗംചേര്‍ന്ന് നിത്യസൌഭാഗ്യം നേടി
ഉത്തമ മണവാട്ടിയായി വാഴുക നിത്യം !

Saturday, July 10, 2010

ശിശുവിണ്ടെ ലോകം
===============
ജനിച്ചു ഭൂവില്‍ വീണിടുമ്പൊള്‍
വായ്തുറന്നു കൂകിടും
അടഞ്ഞു തന്നിരുന്നിടുന്നു
കണ്‍കള്‍ രണ്ടുമൊന്നുപോല്‍

തനിയ്ങ്കു സംഭവിച്ച സ്ഥാന
ഭ്രംശമങ്ങറിഞ്ഞുടന്‍
നടുങ്ങിടുന്നു വേവലാതി
പൂണ്ടലറിടുന്നു താന്‍

പെരുത്ത മോദമോടു തന്നെ
യേന്തി കൈകളാല്‍ ചിരം
വരുത്തി സ്വൈരമേവമമ്മ
അമ്മയെന്നറിഞ്ഞു താന്‍

തിരുത്തിയന്തരംഗമോതി
അമ്മയല്ല, ഈശ്വരന്‍
തനിയ്ങ്കു ഭൂവിലില്ല വേറെ
യാരു മമ്മയീശ്വരന്‍

അടഞ്ഞു തന്നിരിക്കുമെന്നു
തോന്നിയാദ്യമെങ്കിലും
വിടര്‍ന്നു മെല്ലെ കണ്‍കള്‍ രണ്ടു
മൊന്നുപോലതാശ്ചര്യം

ഇഹത്തിലിജ്ജഗത്തിലൊന്നു
മില്ല നല്ലതെന്നറി
‍ഞ്ഞിരുന്നൊതുങ്ങിയമ്മ തന്റെ
കൈകളില്‍ കുതൂഹലാല്‍

ദിനങ്ങളൊന്നുരണ്ടു പോയി
വീണ്ടുമേറെയങ്ങുടന്‍
വിടര്‍ന്നു മായലോകമൊന്നു
മുന്നില്‍ വേറെയങ്ങനെ

വിളിച്ചുണര്‍ത്തിയാശമെല്ലെ
വിപ്ലവക്കുടുക്കകള്‍
വിരിച്ചുകാട്ടി നാലുപാടു
മോടി നാലു കാലിപോല്‍.
ചാക്കോ ഇട്ടിച്ചെറിയ
അന്നും ഇന്നും
-----------------
അന്ന്
-------
അന്നെന്റെ അച്ഛന്റെ ഗേഹത്തിലന്തിക്ക്
ഞാനു മെന്നമ്മയും സോദരങ്ങള്‍
അച്ഛനോടോത്തി്‍രു ന്നീശ്വരകീര്‍ത്തനം
പാടിയതോര്‍ക്കുന്നു ഭക്തിയോടെ

അന്തിയോളം പണി ചെയ്തൊരു താതനും
അമ്മയു മീശനെ വാഴ്ത്തി വാഴ്ത്തി
ആ ദിന രാത്രങ്ങളങ്ങനെ നീങ്ങി

അനുഗ്രഹമേകി ജഗതീശ നും

ചെയ്ത പ്രയഗ്നത്തി്നൊക്കെയും സല്‍‍ഫലം
നല്‍കുവാന്‍ നന്നായ് വിള തരുവാന്‍
നല്ലവ നീശ്വരന്‍ തന്നോടപേക്ഷിക്ക
യല്ലാതെ മാര്‍ഗ്ഗ മില്ലാത്ത കാലം


കാണപ്പെടുന്നൊരു ദൈവമാണച്ഛനും
അമ്മയുമെന്നു നിനച്ച കാലം
അന്ന്യഥാ ചിന്തിപ്പതിന്നൊരു കാരണം
തെല്ലുമറിയാത്ത നല്ല കാലം

ഈശ്വര കാരുണ്യ മേപ്പോഴുമാവശ്യ
മെന്നു തികച്ചുമാറിഞ്ഞ കാലം
പ്രാര്‍ത്ഥനയാലത്‌ സാധ്യമാണന്നു ഞാന്‍
കണ്ടും പറഞ്ഞു മറിഞ്ഞ കാലം

പള്ളി പള്ളിക്കുട മെന്നിവ തന്നിലും
ഈശ്വര ചൈതന്ന്യ മുള്ളകാലം
സല്‍പ്പാത കാട്ടും ഗുരുഭൂതരൊക്കെയും
ഈശ്വര ഭക്തരായുള്ള കാലം

മാതാ പിതാ ഗുരുഭൂതര്‍ പിതൃസ്ഥാന
തുല്യരായുള്ളവ രേവരെയും
ഭക്ത്യാദരാല്‍ നമിച്ചീടുന്ന കാലമ
തെത്ര യനുഗ്രഹ പൂര്‍ണ്ണ മോര്‍ത്താല്‍.

ഇന്ന്
------
ഇന്നെന്റെ ഗേഹത്തിലന്തിക്ക് ഞാനില്ല
അച്ഛനി ല്ലമ്മയി ല്ലാരുമില്ല
പാര്‍ട്ടി്ക്കൊരാളുടെ വീട്ടിലാണല്ലോ ഞാന്‍
ഡ്യൂട്ടിയിലാണെന്റെ ഭാര്യയെന്നും

കുട്ടികളൊക്കെ പ്പലവഴി പോയവര്‍
കൂട്ടുകാരൊത്തു രമിച്ചിടുമ്പോള്‍
കൂട്ടത്തിലെന്തിനാ യീശനെകൂട്ടുന്നു
നാട്ടില്‍ കിടയ്ക്കാത്തതില്ല തെല്ലും

പ്രാര്‍ഥനാ ഗാനങ്ങളില്ലൊരു വീട്ടിലും
അന്നപാനാദി വസ്ത്രാദികള്‍ക്കായ്
അന്നന്ന് വേണ്ടതുമാറുമാസത്തേക്ക്
വേണ്ടത് ഫ്രിട്ജിലും ഫ്രീസറിലും

കാശു കൊടുത്താല്‍ കിടയ്ക്കാത്തതായോന്നു
മില്ല പിന്നെന്തിനാ യീശ്വരനെ
ചുമ്മാ സ്തുതിക്കണം പ്രാര്‍ത്ഥി്ക്കണം വേറെ
എന്തെല്ലാം ചെയ്യാന്‍ നമുക്ക് മോഹം

പള്ളി പള്ളിക്കുട മെന്നിവ സാത്താന്യ
ശക്തിക്കിരിപ്പിടമായി മാറി
മാതാ പിതാ ഗുരുഭൂതര്‍ പിതൃ തുല്യ
രൊക്കെയും പീഡിതരായിമാറി ‍

ബൈബിളും ഗീത ഖുറാനു മാത്മീയമാ
യുള്ളവ യോക്കെയും മാറ്റിയിന്നു
കാണ്ടവും സെല്‍ഫോണ് മൈപാടുമായ് ജനം
സാത്താന്യ പാത തെളിച്ചിടുമ്പോള്‍

ആറുമാസം പ്രായമായോരു പൈതല്‍ തൊ
ണ്ണൂര് വയസ്സുള്ള മുത്തശ്ശിയും
ക്രൂരമാം പീഡനത്തി ന്നിരയായിടൂ
ആര് രക്ഷിച്ചിടാന്‍ സര്‍വേശ്വരാ!!!

സ്വാതന്ത്ര്യ മെന്നുള്ളോ രോമനപ്പേരിനാല്‍
ആകൃഷ്ടരായതാല്‍ ഹന്ത കഷ്ടം !
നാട്ടിലെല്ലാടവും പീഡനം! പീഡനം!
നാരികള്‍ ക്കൊക്കെയും കഷ്ട കാലം!!!.


ചാക്കോ ഇട്ടിച്ചെറിയ
വസന്തം !
-----------
വസന്തം വാതിലില്‍ വന്നു മുട്ടി നില്കുന്നൊരൊച്ച കേള്‍‍
വന്നല്ലോ വാര്മുടിക്കെട്ടില്‍ കുസുമ കൂമ്പാരമായ്‌
എത്തി മാര്‍ച്ച്‌ കഴിഞ്ഞിങ്ങോ രേപ്രിലില്‍ പുതു ജീവനായ്
മത്തടിച്ചു ലസിച്ചീടാന്‍ ഇന്നാട്ടില്‍ മതിമോഹിനി

തണുത്തുറഞ്ഞു കിടന്നേതോ ചിന്തയില്‍ ചിറകറ്റു നീ
പടിപ്പുരക്കലാലസ്യ മുഖിയായ് ചേതനയറ്റു നീ
പിടഞ്ഞെനീറ്റുന്മാദിനി പാദസരം കിലുക്കി നീ
പദമൂന്നിയൂന്നി വന്നിന്നെന്നകതാരില്‍ കുളിരേകി നീ

ഒരുനോക്കു കാണുവാന്‍ നിന്നെ ഒത്തിരുന്നാസ്വദിക്കുവാന്‍
പുരവാസികളായ ഞങ്ങളോ കൊതിപൂണ്ടു കാത്തിരിക്കയാം
വരുമല്സഖി മാരിവില്ലിനും മണമേകൂ മദിരാക്ഷി മാനസം
ഒരു പൂങ്കുലയായ് വിരിഞ്ഞു ഹാ !പകരട്ടെ അമൃതാഭ ശോഭയും

തഴുകിപ്പുണരാന്‍ നിന്നെ നില്‍ക്കുന്നു മന്ദമാരുതന്‍
വഴിവക്കത്തെല്ലാടവും കാത്തിരിക്കുന്നു വണ്ടുകള്‍
പലവര്‍ണങ്ങളാല്‍ കൊടിക്കൂറകള്‍ പറത്തി പൂം
പാറ്റകള്‍ ശലഭങ്ങളൊക്കെയും ‍ചാഞ്ചാടുന്നു

കൈകള്‍ വീശി വിളിച്ചീടൂ ഇളംശാഖികള്‍ കുഞ്ഞി
ക്കിളികള്‍ വരവേല്‍ക്കുന്നു സ്വാഗതഗാനം പാടി
നീലവാനം തെളിഞ്ഞെത്തി താരഹാര നിരകളും
മാലൊഴിഞ്ഞു മദിച്ഛങ്ങു നില്കയായ് വരവേല്‍ക്കുവാന്‍

മര്ത്യനെന്നല്ല യിക്കാണും ജീവജാലങ്ങളൊക്കെയും
മാത്രതോറും കാത്തു നിന്നെ ഒര്ത്തിരിപ്പതു മോഹനം
വന്നു ഞങ്ങളി ലൊക്കെനീ പകരേണമക്ഷയ നൂതന
വല്സലത്വ മിയന്ന ചേതന ചേര്ക്ക മാസ്മര ശക്ത്തിയാല്‍.


ചാക്കോ ഇട്ടിച്ചെറിയ
ഈശ്വരാ തണ്ടകറ്റി താഴ്മ തരൂ
-----------------------------------
കാല്‍വരി നായകാ ബേത്ലഹേമിലെ
കാലിത്തൊഴുത്തിലവതരിച്ച
കാലന്റെ കാലനാം ശ്രീയേശുനായകാ
കാലിണ കൂപ്പി വണങ്ങുന്നു ദൈവമേ

ഇപ്പാഴ് മരുവിലെ ന്നുള്ത്താരിടയുന്നു
കല്‍പ്പിതമീജന്മ മെന്നതോര്‍ക്കുന്നു ഞാന്‍
ശില്‍പ്പി യെന്നന്തരംഗത്തില്‍ വസ്സിപ്പതു
ന്ട്ടിപ്പാപി ഞാനതറിഞ്ഞില്ല ദൈവമേ

മല്പ്പിതാവേ തവ മോചനം കാത്തു ഞാ
നിപ്പാരിലിന്നു മിരിപ്പതുന്ടോര്‍ക്കണേ
മുപ്പതു വെള്ളിക്കു വേണ്ടി ഞാനങ്ങയെ
അപ്പാടെ തള്ളിപ്പറഞ്ഞു പൊറുക്കണേ

പാപം പെരുകി വന്നെന്നാലുമപ്പ നിന്‍
കൃപയും പെരുകി അതിനാലെ മോചനം
ഒപ്പമെനിക്കേകി നിന്‍ സവിധത്തില്‍ ഞാന്‍
നില്‍പൂ കരുണാമയനെ നിശബ്ധനായ്

അപ്രാപ്തനാണ് ഞാന്‍ അങ്ങുതന്‍ താങ്ങെനി
ക്കെപ്പോഴു മാവശ്യമാണറിയുന്നു ഞാന്‍
നീ പിരിഞ്ജീടുകിലീലോക ജീവിതം
കയ്പ്പത്രെ പാഴാകുമെല്ലാം നിസ്സംശയം

പാപി ഞാനന്ന്യനില്‍ അങ്ങയെ ദര്ശിപ്പാന്‍
കോപി ഞാന്‍ അന്ന്യനില്‍ സ്നേഹം പകര്‍ന്നിടാന്‍
എന്പിതാവേ പോറുത്തെന്പിഴ എന്നെ നീ
അന്പിനാല്‍ നിത്യം നിറക്കേണ മേശുവേ

ഞാനെന്ന ഭാവ മഹന്ത യിവകളെന്‍
മാനസ്സം തന്നില്‍ കുടിയേറി വാണതാല്‍
താഴ്മ ഞാന്‍ ധരിച്ചീടാതെ ഗര്‍വിയായ്
തണ്ട് കൊണ്ടു തല മുരടിച്ചുപോയ്

ഇണ്ടല്‍പെട്ട് നടക്കുന്നൊരീവഴി
ക്കുണ്ടനേകര്‍ ജഗദീശ്വരാ ഗുരോ
തണ്ടകറ്റി തനയരാമെങ്ങളെ
തണ്ടിലേറ്റി നടത്തൂ ദിനം ദിനം



ചാക്കോ ഇട്ടിച്ചെറിയ

Tuesday, January 26, 2010


ശിശുവിണ്ടെ ലോകം

ജനിച്ചു ഭൂവില്‍ വീണിടുമ്പൊള്‍
വായ്തുറന്നു കൂകിടും
അടഞ്ഞു തന്നിരുന്നിടുന്നു
കണ്‍കള്‍ രണ്ടുമൊന്നുപോല്‍

തനിയ്ങ്കു സംഭവിച്ച സ്ഥാന
ഭ്രംശമങ്ങറിഞ്ഞുടന്‍
നടുങ്ങിടുന്നു വേവലാതി
പൂണ്ടലറിടുന്നു താന്‍

പെരുത്ത മോദമോടു തന്നെ
യേന്തി കൈകളാല്‍ ചിരം
വരുത്തി സ്വൈരമേവമമ്മ
യമ്മയെന്നറിഞ്ഞു താന്‍

തിരുത്തിയന്തരംഗമോതി
അമ്മയല്ലയീശ്വരന്‍
തനിയ്ങ്കു ഭൂവിലില്ല വേറെ
യാരുമമ്മ യീശ്വരന്‍

അടഞ്ഞു തന്നിരിക്കുമെന്നു
തോന്നിയാദ്യമെങ്കിലും
വിടര്‍ന്നു മെല്ലെ കണ്‍കള്‍ രണ്ടു
മൊന്നുപോലതാശ്ചര്യം

ഇഹത്തിലിജ്ജഗത്തിലൊന്നു
മില്ല നല്ലതെന്നറി
ന്‍ഞ്ഞിരുന്നൊതുങ്ങിയമ്മ തന്റെ
കൈകളില്‍ കുതൂഹലാല്‍

ദിനങ്ങളൊന്നുരണ്ടു പോയി
വീണ്ടുമേറെയങ്ങുടന്‍
വിടര്‍ന്നു മായലോകമൊന്നു
മുന്നില്‍ വേറെയങ്ങനെ

വിളിച്ചുണര്‍തിയാശമെല്ലെ
വിപ്ലവക്കുടുക്കകള്‍
വിരിച്ചുകാട്ടി നാലുപാടു
മോടി നാലു കാലിപോല്‍.
കരിവണ്ടിനോട്‌ - 2 രിവണ്ടിനോട്‌ - 2

കരിവണ്ടെ മുരളുന്നൊ
മധുവെന്തെ നുകരുന്നോ
വരികില്ലെയരികില്‍ ഞാന്‍
കഥപറയാം

മലരിണ്ടെ മധുവുണ്ടു
മലകള്‍തോറും കറങ്ങും
മദനനെ പൂക്കള്‍ മാടി
വിളിക്കുന്നല്ലോ

നിറഞ്ഞാലും വീണ്ടും വീണ്ടും
കറങ്ങി നീ നടന്നിടും
നിനച്ചിടാനാമൊ പൂവെ
പിരിഞ്ഞിടുവാന്‍

സ്മൃതിയിലെന്തെല്ലാം കാണും
പതിവിതു നിനക്കല്ലൊ
മൃതി വന്നു പിണയിലു
മറിയില്ലല്ലൊ

പൂവിന്നഴകും മണവും
മധുരവുമാവൊളവു
മാസ്വദിച്ചാസ്വദിച്ചു നീ
ലസിച്ചിടുമ്പോള്‍

ഭൂമിയിലുണ്ടോയാനന്ദ
മതിലധികമായ്‌ വേറെ
കരിവണ്ടേ നിന്നോടെനി
ങ്കസൂയ പണ്ടേ

കരിവാണ്ടായ്‌ പിറന്നാലെ
ന്നെനിയ്കുണ്ടേ മഹാമോഹ
മിരവിലും പകലിലു
മെല്ലാ നേരത്തും
കരിവണ്ടിനോട്‌

കരിവണ്ടെ മുരളുന്നോ
കിരു കിര നുകരുന്നോ
മലരിണ്ടെ മധുവുണ്ടു
മദിച്ചിടുന്നോ

മൃദുലമാമിതളുകള്‍
മധുപേറും മുകുളങ്ങള്‍
പദങ്ങളാല്‍ മെതിച്ചു നീ
വിഹരിക്കുമ്പോള്‍

വേദനിക്കുന്നില്ലേ പൂക്കള്‍
നാദശ്രുംഗാരാദികളാല്‍
നീയതിനെ പ്രേമപൂര്‍ണ
മാക്കുമെന്നാലും

ഇളംതെന്നല്‍ വരും നേരം
ഇളകിയിളകിയാടും
തുരുതുരെ പരിമളം
വിതറുമെങ്ങും

അരികില്‍ വന്നെത്തി മധു
നുകരുവാന്‍ കരിവണ്ടെ
ആരു നിനക്കനുവാദം
തന്നു ചൊല്ലാമോ

അനുവാദം ചോദിക്കില്ല
അപവാദം പറയില്ല
അനുരാഗമാണല്ലോ നിന്‍
ദിവ്യ സമ്പത്ത്‌

മനോഹരമായ പുഷ്പ
ലാളനകളേട്ടിടുവാന്‍
മ്മനോഗുനമുള്ളവര്‍ക്കേ
സാധ്യമായിടൂ