Tuesday, January 26, 2010


ശിശുവിണ്ടെ ലോകം

ജനിച്ചു ഭൂവില്‍ വീണിടുമ്പൊള്‍
വായ്തുറന്നു കൂകിടും
അടഞ്ഞു തന്നിരുന്നിടുന്നു
കണ്‍കള്‍ രണ്ടുമൊന്നുപോല്‍

തനിയ്ങ്കു സംഭവിച്ച സ്ഥാന
ഭ്രംശമങ്ങറിഞ്ഞുടന്‍
നടുങ്ങിടുന്നു വേവലാതി
പൂണ്ടലറിടുന്നു താന്‍

പെരുത്ത മോദമോടു തന്നെ
യേന്തി കൈകളാല്‍ ചിരം
വരുത്തി സ്വൈരമേവമമ്മ
യമ്മയെന്നറിഞ്ഞു താന്‍

തിരുത്തിയന്തരംഗമോതി
അമ്മയല്ലയീശ്വരന്‍
തനിയ്ങ്കു ഭൂവിലില്ല വേറെ
യാരുമമ്മ യീശ്വരന്‍

അടഞ്ഞു തന്നിരിക്കുമെന്നു
തോന്നിയാദ്യമെങ്കിലും
വിടര്‍ന്നു മെല്ലെ കണ്‍കള്‍ രണ്ടു
മൊന്നുപോലതാശ്ചര്യം

ഇഹത്തിലിജ്ജഗത്തിലൊന്നു
മില്ല നല്ലതെന്നറി
ന്‍ഞ്ഞിരുന്നൊതുങ്ങിയമ്മ തന്റെ
കൈകളില്‍ കുതൂഹലാല്‍

ദിനങ്ങളൊന്നുരണ്ടു പോയി
വീണ്ടുമേറെയങ്ങുടന്‍
വിടര്‍ന്നു മായലോകമൊന്നു
മുന്നില്‍ വേറെയങ്ങനെ

വിളിച്ചുണര്‍തിയാശമെല്ലെ
വിപ്ലവക്കുടുക്കകള്‍
വിരിച്ചുകാട്ടി നാലുപാടു
മോടി നാലു കാലിപോല്‍.
കരിവണ്ടിനോട്‌ - 2 രിവണ്ടിനോട്‌ - 2

കരിവണ്ടെ മുരളുന്നൊ
മധുവെന്തെ നുകരുന്നോ
വരികില്ലെയരികില്‍ ഞാന്‍
കഥപറയാം

മലരിണ്ടെ മധുവുണ്ടു
മലകള്‍തോറും കറങ്ങും
മദനനെ പൂക്കള്‍ മാടി
വിളിക്കുന്നല്ലോ

നിറഞ്ഞാലും വീണ്ടും വീണ്ടും
കറങ്ങി നീ നടന്നിടും
നിനച്ചിടാനാമൊ പൂവെ
പിരിഞ്ഞിടുവാന്‍

സ്മൃതിയിലെന്തെല്ലാം കാണും
പതിവിതു നിനക്കല്ലൊ
മൃതി വന്നു പിണയിലു
മറിയില്ലല്ലൊ

പൂവിന്നഴകും മണവും
മധുരവുമാവൊളവു
മാസ്വദിച്ചാസ്വദിച്ചു നീ
ലസിച്ചിടുമ്പോള്‍

ഭൂമിയിലുണ്ടോയാനന്ദ
മതിലധികമായ്‌ വേറെ
കരിവണ്ടേ നിന്നോടെനി
ങ്കസൂയ പണ്ടേ

കരിവാണ്ടായ്‌ പിറന്നാലെ
ന്നെനിയ്കുണ്ടേ മഹാമോഹ
മിരവിലും പകലിലു
മെല്ലാ നേരത്തും
കരിവണ്ടിനോട്‌

കരിവണ്ടെ മുരളുന്നോ
കിരു കിര നുകരുന്നോ
മലരിണ്ടെ മധുവുണ്ടു
മദിച്ചിടുന്നോ

മൃദുലമാമിതളുകള്‍
മധുപേറും മുകുളങ്ങള്‍
പദങ്ങളാല്‍ മെതിച്ചു നീ
വിഹരിക്കുമ്പോള്‍

വേദനിക്കുന്നില്ലേ പൂക്കള്‍
നാദശ്രുംഗാരാദികളാല്‍
നീയതിനെ പ്രേമപൂര്‍ണ
മാക്കുമെന്നാലും

ഇളംതെന്നല്‍ വരും നേരം
ഇളകിയിളകിയാടും
തുരുതുരെ പരിമളം
വിതറുമെങ്ങും

അരികില്‍ വന്നെത്തി മധു
നുകരുവാന്‍ കരിവണ്ടെ
ആരു നിനക്കനുവാദം
തന്നു ചൊല്ലാമോ

അനുവാദം ചോദിക്കില്ല
അപവാദം പറയില്ല
അനുരാഗമാണല്ലോ നിന്‍
ദിവ്യ സമ്പത്ത്‌

മനോഹരമായ പുഷ്പ
ലാളനകളേട്ടിടുവാന്‍
മ്മനോഗുനമുള്ളവര്‍ക്കേ
സാധ്യമായിടൂ