Saturday, July 10, 2010

ഈശ്വരാ തണ്ടകറ്റി താഴ്മ തരൂ
-----------------------------------
കാല്‍വരി നായകാ ബേത്ലഹേമിലെ
കാലിത്തൊഴുത്തിലവതരിച്ച
കാലന്റെ കാലനാം ശ്രീയേശുനായകാ
കാലിണ കൂപ്പി വണങ്ങുന്നു ദൈവമേ

ഇപ്പാഴ് മരുവിലെ ന്നുള്ത്താരിടയുന്നു
കല്‍പ്പിതമീജന്മ മെന്നതോര്‍ക്കുന്നു ഞാന്‍
ശില്‍പ്പി യെന്നന്തരംഗത്തില്‍ വസ്സിപ്പതു
ന്ട്ടിപ്പാപി ഞാനതറിഞ്ഞില്ല ദൈവമേ

മല്പ്പിതാവേ തവ മോചനം കാത്തു ഞാ
നിപ്പാരിലിന്നു മിരിപ്പതുന്ടോര്‍ക്കണേ
മുപ്പതു വെള്ളിക്കു വേണ്ടി ഞാനങ്ങയെ
അപ്പാടെ തള്ളിപ്പറഞ്ഞു പൊറുക്കണേ

പാപം പെരുകി വന്നെന്നാലുമപ്പ നിന്‍
കൃപയും പെരുകി അതിനാലെ മോചനം
ഒപ്പമെനിക്കേകി നിന്‍ സവിധത്തില്‍ ഞാന്‍
നില്‍പൂ കരുണാമയനെ നിശബ്ധനായ്

അപ്രാപ്തനാണ് ഞാന്‍ അങ്ങുതന്‍ താങ്ങെനി
ക്കെപ്പോഴു മാവശ്യമാണറിയുന്നു ഞാന്‍
നീ പിരിഞ്ജീടുകിലീലോക ജീവിതം
കയ്പ്പത്രെ പാഴാകുമെല്ലാം നിസ്സംശയം

പാപി ഞാനന്ന്യനില്‍ അങ്ങയെ ദര്ശിപ്പാന്‍
കോപി ഞാന്‍ അന്ന്യനില്‍ സ്നേഹം പകര്‍ന്നിടാന്‍
എന്പിതാവേ പോറുത്തെന്പിഴ എന്നെ നീ
അന്പിനാല്‍ നിത്യം നിറക്കേണ മേശുവേ

ഞാനെന്ന ഭാവ മഹന്ത യിവകളെന്‍
മാനസ്സം തന്നില്‍ കുടിയേറി വാണതാല്‍
താഴ്മ ഞാന്‍ ധരിച്ചീടാതെ ഗര്‍വിയായ്
തണ്ട് കൊണ്ടു തല മുരടിച്ചുപോയ്

ഇണ്ടല്‍പെട്ട് നടക്കുന്നൊരീവഴി
ക്കുണ്ടനേകര്‍ ജഗദീശ്വരാ ഗുരോ
തണ്ടകറ്റി തനയരാമെങ്ങളെ
തണ്ടിലേറ്റി നടത്തൂ ദിനം ദിനം



ചാക്കോ ഇട്ടിച്ചെറിയ

No comments: