Saturday, July 10, 2010

വസന്തം !
-----------
വസന്തം വാതിലില്‍ വന്നു മുട്ടി നില്കുന്നൊരൊച്ച കേള്‍‍
വന്നല്ലോ വാര്മുടിക്കെട്ടില്‍ കുസുമ കൂമ്പാരമായ്‌
എത്തി മാര്‍ച്ച്‌ കഴിഞ്ഞിങ്ങോ രേപ്രിലില്‍ പുതു ജീവനായ്
മത്തടിച്ചു ലസിച്ചീടാന്‍ ഇന്നാട്ടില്‍ മതിമോഹിനി

തണുത്തുറഞ്ഞു കിടന്നേതോ ചിന്തയില്‍ ചിറകറ്റു നീ
പടിപ്പുരക്കലാലസ്യ മുഖിയായ് ചേതനയറ്റു നീ
പിടഞ്ഞെനീറ്റുന്മാദിനി പാദസരം കിലുക്കി നീ
പദമൂന്നിയൂന്നി വന്നിന്നെന്നകതാരില്‍ കുളിരേകി നീ

ഒരുനോക്കു കാണുവാന്‍ നിന്നെ ഒത്തിരുന്നാസ്വദിക്കുവാന്‍
പുരവാസികളായ ഞങ്ങളോ കൊതിപൂണ്ടു കാത്തിരിക്കയാം
വരുമല്സഖി മാരിവില്ലിനും മണമേകൂ മദിരാക്ഷി മാനസം
ഒരു പൂങ്കുലയായ് വിരിഞ്ഞു ഹാ !പകരട്ടെ അമൃതാഭ ശോഭയും

തഴുകിപ്പുണരാന്‍ നിന്നെ നില്‍ക്കുന്നു മന്ദമാരുതന്‍
വഴിവക്കത്തെല്ലാടവും കാത്തിരിക്കുന്നു വണ്ടുകള്‍
പലവര്‍ണങ്ങളാല്‍ കൊടിക്കൂറകള്‍ പറത്തി പൂം
പാറ്റകള്‍ ശലഭങ്ങളൊക്കെയും ‍ചാഞ്ചാടുന്നു

കൈകള്‍ വീശി വിളിച്ചീടൂ ഇളംശാഖികള്‍ കുഞ്ഞി
ക്കിളികള്‍ വരവേല്‍ക്കുന്നു സ്വാഗതഗാനം പാടി
നീലവാനം തെളിഞ്ഞെത്തി താരഹാര നിരകളും
മാലൊഴിഞ്ഞു മദിച്ഛങ്ങു നില്കയായ് വരവേല്‍ക്കുവാന്‍

മര്ത്യനെന്നല്ല യിക്കാണും ജീവജാലങ്ങളൊക്കെയും
മാത്രതോറും കാത്തു നിന്നെ ഒര്ത്തിരിപ്പതു മോഹനം
വന്നു ഞങ്ങളി ലൊക്കെനീ പകരേണമക്ഷയ നൂതന
വല്സലത്വ മിയന്ന ചേതന ചേര്ക്ക മാസ്മര ശക്ത്തിയാല്‍.


ചാക്കോ ഇട്ടിച്ചെറിയ

No comments: