Saturday, July 10, 2010

അന്നും ഇന്നും
-----------------
അന്ന്
-------
അന്നെന്റെ അച്ഛന്റെ ഗേഹത്തിലന്തിക്ക്
ഞാനു മെന്നമ്മയും സോദരങ്ങള്‍
അച്ഛനോടോത്തി്‍രു ന്നീശ്വരകീര്‍ത്തനം
പാടിയതോര്‍ക്കുന്നു ഭക്തിയോടെ

അന്തിയോളം പണി ചെയ്തൊരു താതനും
അമ്മയു മീശനെ വാഴ്ത്തി വാഴ്ത്തി
ആ ദിന രാത്രങ്ങളങ്ങനെ നീങ്ങി

അനുഗ്രഹമേകി ജഗതീശ നും

ചെയ്ത പ്രയഗ്നത്തി്നൊക്കെയും സല്‍‍ഫലം
നല്‍കുവാന്‍ നന്നായ് വിള തരുവാന്‍
നല്ലവ നീശ്വരന്‍ തന്നോടപേക്ഷിക്ക
യല്ലാതെ മാര്‍ഗ്ഗ മില്ലാത്ത കാലം


കാണപ്പെടുന്നൊരു ദൈവമാണച്ഛനും
അമ്മയുമെന്നു നിനച്ച കാലം
അന്ന്യഥാ ചിന്തിപ്പതിന്നൊരു കാരണം
തെല്ലുമറിയാത്ത നല്ല കാലം

ഈശ്വര കാരുണ്യ മേപ്പോഴുമാവശ്യ
മെന്നു തികച്ചുമാറിഞ്ഞ കാലം
പ്രാര്‍ത്ഥനയാലത്‌ സാധ്യമാണന്നു ഞാന്‍
കണ്ടും പറഞ്ഞു മറിഞ്ഞ കാലം

പള്ളി പള്ളിക്കുട മെന്നിവ തന്നിലും
ഈശ്വര ചൈതന്ന്യ മുള്ളകാലം
സല്‍പ്പാത കാട്ടും ഗുരുഭൂതരൊക്കെയും
ഈശ്വര ഭക്തരായുള്ള കാലം

മാതാ പിതാ ഗുരുഭൂതര്‍ പിതൃസ്ഥാന
തുല്യരായുള്ളവ രേവരെയും
ഭക്ത്യാദരാല്‍ നമിച്ചീടുന്ന കാലമ
തെത്ര യനുഗ്രഹ പൂര്‍ണ്ണ മോര്‍ത്താല്‍.

ഇന്ന്
------
ഇന്നെന്റെ ഗേഹത്തിലന്തിക്ക് ഞാനില്ല
അച്ഛനി ല്ലമ്മയി ല്ലാരുമില്ല
പാര്‍ട്ടി്ക്കൊരാളുടെ വീട്ടിലാണല്ലോ ഞാന്‍
ഡ്യൂട്ടിയിലാണെന്റെ ഭാര്യയെന്നും

കുട്ടികളൊക്കെ പ്പലവഴി പോയവര്‍
കൂട്ടുകാരൊത്തു രമിച്ചിടുമ്പോള്‍
കൂട്ടത്തിലെന്തിനാ യീശനെകൂട്ടുന്നു
നാട്ടില്‍ കിടയ്ക്കാത്തതില്ല തെല്ലും

പ്രാര്‍ഥനാ ഗാനങ്ങളില്ലൊരു വീട്ടിലും
അന്നപാനാദി വസ്ത്രാദികള്‍ക്കായ്
അന്നന്ന് വേണ്ടതുമാറുമാസത്തേക്ക്
വേണ്ടത് ഫ്രിട്ജിലും ഫ്രീസറിലും

കാശു കൊടുത്താല്‍ കിടയ്ക്കാത്തതായോന്നു
മില്ല പിന്നെന്തിനാ യീശ്വരനെ
ചുമ്മാ സ്തുതിക്കണം പ്രാര്‍ത്ഥി്ക്കണം വേറെ
എന്തെല്ലാം ചെയ്യാന്‍ നമുക്ക് മോഹം

പള്ളി പള്ളിക്കുട മെന്നിവ സാത്താന്യ
ശക്തിക്കിരിപ്പിടമായി മാറി
മാതാ പിതാ ഗുരുഭൂതര്‍ പിതൃ തുല്യ
രൊക്കെയും പീഡിതരായിമാറി ‍

ബൈബിളും ഗീത ഖുറാനു മാത്മീയമാ
യുള്ളവ യോക്കെയും മാറ്റിയിന്നു
കാണ്ടവും സെല്‍ഫോണ് മൈപാടുമായ് ജനം
സാത്താന്യ പാത തെളിച്ചിടുമ്പോള്‍

ആറുമാസം പ്രായമായോരു പൈതല്‍ തൊ
ണ്ണൂര് വയസ്സുള്ള മുത്തശ്ശിയും
ക്രൂരമാം പീഡനത്തി ന്നിരയായിടൂ
ആര് രക്ഷിച്ചിടാന്‍ സര്‍വേശ്വരാ!!!

സ്വാതന്ത്ര്യ മെന്നുള്ളോ രോമനപ്പേരിനാല്‍
ആകൃഷ്ടരായതാല്‍ ഹന്ത കഷ്ടം !
നാട്ടിലെല്ലാടവും പീഡനം! പീഡനം!
നാരികള്‍ ക്കൊക്കെയും കഷ്ട കാലം!!!.


ചാക്കോ ഇട്ടിച്ചെറിയ

No comments: