Thursday, September 30, 2010

അഗതികളുടെ അമ്മ (മിസ്സ്‌.യൂണിവേര്സ്)
----------------------------------------------
ജീവിതം വിശുദ്ധമാണത്ഭുത പ്രതിഭാസ
ഭാവങ്ങളല്ലോ പ്രതിബിംബിപ്പതതില്‍ ദിനം
ലഷ്യമെന്നിയേ ലോക വഴിയമ്പലമത്തില്‍
ഇക്ഷിതിവാസംചെയ്യു ന്നക്ഞരാം പഥികരേ !

സ്നേഹമല്ലയോ ജഗദീശ്വരരൂപം സാക്ഷാല്‍
സ്നേഹമാം നാടകൊണ്ടല്ലോ ചേര്ത്തിണക്കീടു സൃഷ്ടിയെ
സര്‍വസൃഷ്ടിക്കും സാക്ഷാല്‍ മകുടംചാര്‍ത്തും മര്‍ത്യാ
ഗര്‍വമെന്തിനായ് സഹമര്ത്യരോടെല്ലായ്പോഴും!

ദൈവസ്നേഹത്തിന്‍ പ്രതിരൂപമല്ലയോ നിന്നില്‍
സര്‍വദാ കാണ്മാനവനാഗ്രഹിച്ചിരിപ്പതും
കാണ്കലോകമേ കനിവാര്‍ന്നു നിന്‍ കണ്ണീരൊപ്പും
കണ്ണിലുണ്ണിയാം പുണ്യവതി മതര്തെരേസയെ

തന്വിയാം തനയേ നിന്നന്‍പിനാലറിയട്ടെ
മാനവകുലം മാറ്റമില്ല നീ സ്നേഹം തന്നെ
ധന്യമാക്കിയില്ലയോ ജീവിതം ക്ലേശാകു ല
മെന്നിയെ പുലര്‍ത്തി നീയായിരങ്ങളേ ഭൂവില്‍

തട്ടിമാറ്റി നീ നിരപ്പാക്കിയില്ലയോ മര്‍ത്യന്‍
കെട്ടിവച്ചൂക്കന്‍ മതില്‍ ബന്ധനങ്ങളെ ചുറ്റും
മര്‍ത്യനെ യവന്നുറ്റ മിത്ര മര്ത്യരില്‍ നിന്നും
നിത്യവുമകറ്റുന്ന മതില്ക്കെട്ടിടിച്ചില്ലേ!

മതമോ മനുഷ്യനോ വിലപ്പെട്ടതേതെന്നു
സ്വതവേയറിഞ്ഞിട്ടു മറിയാന്‍ കൂട്ടാക്കാത്ത
മൃതരെജ്ജീവിപ്പിക്ക യഭ്യസിപ്പിക്കൂയമ്മേ
പതിതര്‍ക്കേകീടുവാന്‍ സ്നേഹത്തിന്‍ തണ്ണീര്‍ മാത്രം !

ജീവികള്‍ വെളിച്ചത്തെ പുല്കിടാനടുക്കവേ
കേവലമഗ്നിജ്ജ്വാല യാഘാതമതില്പ്പെട്ടു
തൂവലറ്റവനിയി ലാലംബഹീനന്മാരായ്
മേവിടുന്നത്കണ്ടു നിന്കരളലിഞ്ഞഹോ

ദിവ്യമാല്ലയോ മര്‍ത്യ ജീവിത മതില്‍ വ്യഥ
സര്‍വദാ കണ്ടൂ കരളലിഞ്ഞു കാല്കള്‍ ചൊടി
ചുര്വിയിലൌദാര്യത്തിന്‍,സ്നേഹത്തിന്‍ പ്രതീകമായ്
സര്‍വവും ത്യജിച്ചു നിന്‍ ജീവനെ പ്രതിഷ്ടിച്ച

പാവനാത്മാവേ യമ്മേ യന്പേറുംതെരേസയേ
സേവനനിരതയാം ദീപമേ പുന്ണ്യാത്മാവേ
മായുകില്ലൊരിക്കലും മന്നില്‍ നീ പതിപ്പിച്ച
മായമില്ലാത്ത മണി മുത്തുകള്‍ കാല്‍പ്പാടുകള്‍

വിശ്വമേ വിളിച്ചു നീ യെന്നെയുമരികത്തു
വിപ്ലവം വിതയ്ക്കുവാന്‍ മര്‍ത്യനെ വെറുക്കുവാന്‍
ഇല്ല ഞാന്‍ വരില്ല നീയൊരുക്കുംവഴികളില്‍
മെല്ലവേ ഗമിക്കട്ടെ സ്നേഹത്തിന്‍ മാര്‍ഗ്ഗം തേടി!

ജന്മത്തിന്‍ ശതാബ്ധിയില്‍ കര്മത്തിന്‍ കടാക്ഷങ്ങള്‍
ജന്മസാഫല്യം ചേര്‍ത്ത് വിങ്ങുന്നു വിദൂരത്തില്‍!
ആര്‍ത്തിരമ്പീടും തിരമാല ജ്വാലപോലവേ
ചേര്‍ത്തിടുന്നനുഭൂതി മാനവകുലം തന്നില്‍

ഈശ്വര പാദംചേര്‍ന്ന് വിശ്രമിചീടൂ സ്നേഹ
മാസ്വടിച്ചീടൂ ദൈവസാന്നിധ്യമതും പ്രിയേ !
തന്‍ വലഭാഗംചേര്‍ന്ന് നിത്യസൌഭാഗ്യം നേടി
ഉത്തമ മണവാട്ടിയായി വാഴുക നിത്യം !

No comments: