Thursday, September 30, 2010

വെള്ളില്‍പ്പറവകള്‍ ‍
---------------------
വെള്ളില്‍പ്പറകളേ നിങ്ങളിന്നെന്റെ
ഉള്ളില്‍ കുളിരേകി മോഹനങ്ങള്‍
പാറിപ്പറന്നു നീലാകാശ സീമയി
ലേറ്മെന്‍ മാനസ മോപ്പമെത്തി

നിങ്ങളെയൊന്നു താഴുകിപ്പുണരുന്ന
നിര്‍വൃതി തന്നില്‍ ലയിച്ചിടുമ്പോള്‍
നീലവാനിന്റെ നെരുകയിലാരിട്ട്
നിസ്തുലമാകും തിലകക്കുറി

നിങ്ങള്‍ക്കതിര്‍ വരമ്പില്ലാത്ത നീലിമ
എങ്ങും പ്രശാന്തമാ മന്തരീക്ഷം
പോങ്ങിപ്പറന്നുപോം വേളയിലില്ലയോ
തിങ്ങുന്ന മോദം ചിറകടിയാല്‍

ഞങ്ങള്‍ മനുഷ്യര്‍ നടക്കുന്ന പാതകള്‍
മങ്ങലേല്പ്പിക്കും മഹാരധന്മാര്‍
ചങ്ങാതികള്‍ ചമഞൊത്തുകൂടീടിലും
പൊങ്ങച്ചമൊക്കെ പ്പറഞ്ഞീടിലും

ഉള്ളിലിരിപ്പതസൂയ കുശുംപുകള്‍
എള്ളോളമന്ന്യന്നു നന്‍മ ചെയ്‌വാന്‍
ഉള്ള മനസ്ഥിതിയില്ലാത്തവര്‍ വെറും
പൊള്ളത്തരങ്ങള്‍ പൊതിഞ്ഞു വയ്പോര്‍

എങ്ങുപോയ് നിങ്ങളെന്‍ ചങ്ങാതികള്‍ മനം
തങ്ങുന്നു നിങ്ങള്‍തന്‍ ചാരെ നിത്യം
വിങ്ങുന്നു മാനസ മീവഴിത്തരവി
ട്ടെങ്ങോ അലയുന്നു നിര്‍വൃതിക്കായ്

ഹായെത്ര സുന്ദര സൌഭാഗ്യ ജീവിത
മീയുലകത്തില്‍ നിങ്ങള്‍ക്കു വന്നു
വെള്ളില്‍പ്പറവകളേ വെളിച്ചം വീശി
ഉള്ളിലെന്‍ ചേതന ധന്യമാക്കൂ

എത്ര വിശുദ്ധമേ നിങ്ങള്തന്‍ ജീവിതം
എത്രനാള്‍ ജീവിച്ചുവെന്നാകിലും
നിങ്ങള്‍ വിതക്കില്ല കൊയ്യില്ല ശേഖരി
ച്ചെങ്ങും കളപ്പുര ചേര്പ്പതില്ല

എന്നാലും ഇന്നും പുലര്‍ത്തുന്നു നിങ്ങളെ
നന്നായി സൃഷ്ടിച്ച സര്‍വേശ്വരന്‍
ഒന്നിന്നുമില്ല കുറവ് യഹോവയി
ലൊന്നാശ്രയിപ്പോര്‍ക്ക് ഭൂവിലേതും.

No comments: