Thursday, September 30, 2010

കല്‍പ്പന കാത്തിടൂ.
------------------

യാഹെന്ന ദൈവത്തോടങ്ങന്തരംഗത്തില്‍ ഭക്തി
ഉളവാമെന്നാകിലോ ജ്ഞാനത്തിന്നാരംഭമാം
യാഹന്ത!സര്‍വേശ്വരനൊക്കെയും ചമച്ചവന്‍
ഉളവായ്‌വന്നു സര്‍വം തന്‍ഹിതം പ്രുഥീതലെ

താന്‍ ചെവി കൊടുക്കില്ല മൂഡന്മാര്‍ പ്രബോധന
മേതുമേ ഗ്രഹിക്കില്ല തള്ളീടൂ ജ്ഞാനത്തേയും
ജ്ഞാനത്താല്‍ സര്‍വസ്വവും നിര്‍മ്മിച്ച ദൈവത്തിന്റെ
കാരുണ്ണ്യവര്‍ഷം കാത്തു കഴിയുന്നന്നേരവും

കര്‍ത്തന്‍ തന്‍ കരങ്ങളാല്‍ മര്‍ത്യനെ സ്വസാദ്രുശ്യ
മതുപോലേതും സ്രുഷ്ടി ചെയ്തു മണ്‍പൊടിയാലെ
തന്‍ ജീവശ്വാസമവനേകിയല്‍ഭുതം ജീവ
നുള്ള ദേഹിയായ്ത്തീര്‍ന്നു മണ്‍കട്ട നമോ,നമോ

ആദാമെന്നൊരുനല്ല പേരുമന്നവനേകി
ആമോദമോടെ ചില ദിനരാത്രങ്ങള്‍ നില്‍ക്കെ
അന്നൊരുദിനം താതനെത്തി ആദാമിന്‍ ചാരെ
ആകുലചിത്തനായ്‌ തന്‍ തനയന്‍ തപിക്കവെ

നിന്മനോരധമറിഞ്ഞീടുമാ മഹേശനെ
നിന്നു വാഴ്ത്തീടേണം നിന്‍ ജീവകാലമൊക്കെയും
വന്നവന്‍ നിനക്കേകുമാശ്വാസം ദിനം ദിനം!
ഒന്നിനും കുറവില്ല സന്തോഷം സന്തോഷമെ

തക്കതായൊരുതുണ നല്‍കുംഞ്ഞാനിവനിനി
യേകനായിരിക്കാതെയെന്മുന്നില്‍ സദാകാലം
കര്‍ത്തന്‍ താനുരചെയ്തു ഗാഢനിദ്രയിലാദാം
തന്‍ വാരിയെല്ലാല്‍ തീര്‍ത്തു നാരിയെ തുണയായി

തന്‍ മുന്നില്‍ നില്‍ക്കും വിശ്വ സുന്ദരി തന്വംഗിതന്‍ ‍
വിണ്പ്രഭാ പൂരം തിങ്ങുമല്ഭുത പ്രപഞ്ചത്തെ
കണ്ടു വിസ്മയം പൂണ്ടു സ്നേഹവായ്പനുകമ്പ
നൈര്‍മ്മല്യ മനുരാഗ മാദാമിന്‍ സംപൂര്‍ണത.

കല്‍പ്പനയേതും കാത്തു പാലിച്ചു ജീവിച്ചീടാന്‍
കര്‍ത്തനാം താതന്‍ ദൃഡം കൊടുത്തോരനുക്ഞ്ഞയെ
തെല്ലുംതാന്‍ തിരസ്കരി ച്ചവള്‍ യാത്രയായ് കഷ്ടം
കാലന്റെ വായില്‍ ചെന്നുപെട്ടല്ലോ വിശ്വസുന്ദരി

നാരിയവളൊരു ശ്രുംഗാര രൂപിണി
നാട് ചുറ്റീടുവാന്‍ വെമ്പലായ് നില്കയായ്
ആദാമിനന്തികെ നിന്നു തുണയ്ക്കുവാന്‍ ‍
കല്പ്പിച്ചയച്ചവള്‍ വിട്ടുപോയീടിനാള്‍

കാലന്‍ കറങ്ങി തിരിഞ്ഞിടും സംഗതി
ഏതുമറിയാതവളനുരക്തയാ‍യ്
താതന്റെ സന്നിധി വിട്ടുനാമേകരായ്
പോകില്‍ വിനാശമായ് തീരും നിസ്സംശയം

കല്‍പ്പന കാത്തിടൂ കര്‍ത്തന്റെയുക്തികള്‍
വ്യക്തമായ് നിത്യം തിരിച്ചറിഞ്ഞീടുവിന്‍
അല്ലയ്കിലാപത്തിലായിടും നിശ്ചയം
ഇല്ല കരേറ്റുവാന്‍ മറ്റാരുമിദ്ധരെ.!

No comments: