Sunday, September 14, 2008

പൂക്കാലം

പൂക്കാലമെത്തി പുളകം ബദ ചേര്‍ത്തു നാട്ടില്‍
പൂക്കാതെയില്ലയൊരു വല്ലികള്‍പോലുമേറെ
ആര്‍ക്കും പരക്കെയിഹ കൗതുകമീവസന്തം
ചേര്‍ക്കുന്നു മന്നിലവിരാമമിതെത്ര ധന്യം!

പുഷ്പം പരത്തി പുതുഗന്ധമൊരല്‍പമിന്നീ
പുഷ്പിച്ച മുല്ലയനുരാഗമുണര്‍ത്തി വണ്ടില്‍
പൂവേ പരക്കെയറിവായി പലര്‍ക്കുമിന്നീ
പൂവാലര്‍ വണ്ടുകള്‍ പറന്നധ വന്നിടുന്നു

പണ്ടേ പലര്‍ക്കുമുപകാരമുദാരമായി
തണ്ടാര്‍മകന്‍ പവനനേകിടുമേതൊരാള്‍ക്കും
വീണ്ടും വരുന്നിത നിനക്കു കുളിര്‍മയേകി
കൊണ്ടോടിടുന്നു മണമേന്തിക്ഷണത്തിനുള്ളില്‍

ആരും കൊതിക്കുമൊരു മേനി നിനക്കു നല്‍കി
താരുണ്യമാര്‍ന്ന ലതകള്‍ക്കിടയില്‍ കുടുക്കി
ആരാണു നിന്നെയഴകാര്‍ന്നു ലസ്സിക്കുമാറീ
കാരുണ്യമേതുമിയലും കരുണാകരന്‍ താന്‍

ഉണ്ടൊ നിനക്കു മനുഷ്യേനുളവായിടുന്നോ
രിണ്ടല്‍പെടുത്തുമഭിമാനമതെത്ര കഷ്ടം!
കണ്ടാസ്വദിച്ചു കരപല്ലവ ലാളനങ്ങള്‍
വണ്ടല്ല മാനവകുലം ചൊരിയുന്ന നേരം!

നിന്നില്‍ കലര്‍ത്തിയഴകും മണവും പരന്‍ താ
നൊന്നായി നിന്നു നിജ സല്‍ഗുണം എങ്ങുമെന്നും
നന്നയി നീ വിതറിയേകുകയേതൊരാള്‍ക്കും
മന്നില്‍ മറഞ്ഞധ കിടക്കു മതുല്യസ്നേഹം

നീയേകിടുന്ന സുഖമെന്‍ നയനങ്ങള്‍ കണ്ടു
ടായേകുളിര്‍മ ഹ്രുദയത്തിനുമല്‍പ നേരം
പ്രിയേ! സുഗന്ധമൊഴുകീടിന നീ വസന്തം
മായാതെ മന്നില്‍ മരുവീടുക സര്‍വ കാലം

No comments: