Monday, September 15, 2008

ഇട്ടിച്ചെറിയ സൂക്തങ്ങള്‍

കനകം കാമിനി
മദ്യം മണ്ണിവ
കാരണമേ ബഹു
മാരണമുലകില്‍


കാര്‍കൂന്തലാള്‍ കനകമീവകരണ്ടുമല്ല
കാര്‍കോടകന്നു സമമായൊരു മദ്യവും പി
ന്നീ മണ്ണിനുള്ളമിതമായ ദുരാശയും ത
ന്നീ മട്ടിലീധരണിയേ ഗതികേടിലാക്കി



വേണ്ടപോല്‍ വസ്ത്രം ധരിച്ചു ശരീരത്തെ
വേണ്ടും വിധം മറയ്ക്കുന്നതത്രേ
തീര്‍ത്തും തരുണികള്‍ക്കുത്തമം പൗരസ്ത്യ
രിത്തരം വിശ്വാസക്കാരാണിന്നും
പാശ്ചാത്യ സംസ്കാരമെത്ര വിചിത്രമാ
ണാശ്ചര്യം തോന്നിടും മറ്റുള്ളോര്‍ക്ക്‌
നാണം മറക്കുവാന്‍ മാത്രമല്‍പം തുണി
വേണം തരുണികള്‍ക്കത്രമാത്രം


പച്ചപ്പട്ടുടയാടയുരിച്ചു നിവര്‍ന്നു കിടപ്പൂ പാടം
ഇക്കിളിയിട്ടു സുഖിച്ചൊരു തെക്കന്‍ കാറ്റു തലോടി നടന്നു
നഗ്നത കണ്ടുടനോടിയടുത്തു രസിച്ചൊരു നാനാ വര്‍ഗ്ഗം
ആശകളൊക്കെ നിവര്‍ത്തിവരുത്തി യവര്‍കനുരാഗ സുഷുപ്തി.


ഹാ കഷ്ടമേ! നിയതി നീ യിതിനൊക്കെ ഹേതു
ഹാ വ്യര്‍ധമേ സകലവും മനുഷ്യ പ്രയഗ്നം
പ്രാപിച്ചിടാനൊരുവനും കഴിയാതവണ്ണം
നീയഗ്നിയായി നരവേട്ട നടത്തിടുന്നു.


സ്വര്‍ണ്ണവും പെണ്ണും പിന്നെ
മണ്ണും മദ്യവും സാക്ഷാല്‍
കണ്ണിന്നു കുളിരേകീടും
വിണ്ണിലും വിനയേകീടും.

No comments: