Wednesday, September 3, 2008

കള്ളനും പറുദീസ

ഉള്ളം കലങ്ങിയുദ്ഭുദ്ധരായിന്നോള
മുള്ള ജനസഞ്ചയങ്ങളേ കാണുവിന്‍
വെള്ളിമെഘങ്ങളേ കീറിമുറിക്കുമാ
റുള്ള കുരിശുകള്‍ കാല്‍ വറി മേടതില്‍
പള്ളികളല്ല പെരുംകള്ളരൊക്കെയും
പള്ളികൊള്ളുന്നതവിടെയെന്നോര്‍ക്കണം
കള്ളനല്ലാത്തൊരുവന്മൂലമിന്നിതു
പള്ളികള്‍ക്കൊക്കെപ്പരസ്യമെന്നോര്‍ക്കണം
പ്രാണനാധന്‍ മശിഹാ മരക്രൂശതില്‍
പ്രാണന്‍ പിടഞ്ഞു മരിക്കുന്ന വേളയില്‍
പ്രാണേശ്വരാ വിളികേട്ടവനുഛത്തി
ലാണവന്‍ കള്ളന്‍ വലത്തുനിന്നക്ഷണം
കള്ളപ്പരിഷകള്‍ രണ്ടുവശത്തുമാ
യുള്ളവര്‍തങ്ങളില്‍ തര്‍ക്കം തുടങ്ങിനാര്‍
കള്ളത്തരംകൊണ്ടു കാലംകഴിഛവര്‍
ക്കുള്ള പ്രതിഫലം തങ്ങള്‍ക്കു ലഭ്യമായ്‌
കള്ളനവനിടത്തുള്ളവന്‍ വല്ലാത്ത
പുള്ളിയാണപ്പോഴുമന്ന്യായമാണവ
ന്നുള്ളില്‍കുടികൊണ്ടിരിക്കുന്നതാകയാല്‍
തള്ളിക്കളഞ്ഞവനാപ്പറുദീസയും
കള്ളന്‍ വലത്തുള്ളവന്‍ താനറിഞ്ഞഹോ
കള്ളനവനെന്നനുഭവിക്കുന്നതും
കള്ളന്നു ന്യായമായുള്ള ശിക്ഷാവിധി
യെള്ളോളമില്ലതിലന്ന്യായമെന്നതും
ഉള്ളമുരുകി വലത്തുള്ളവന്‍സാക്ഷാല്‍
കള്ളനായുള്ളവനോടു ചൊല്ലീടിനാന്‍
കള്ളരാണോന്നുപോല്‍ നമ്മള്‍ രണ്ടുംതര്‍ക്ക
മുള്ളതില്ലായവന്‍ നീതിമാനേതുമേ
ഉള്ളനേരംകോണ്ടനുതാപ ചിത്തനാ
യുള്ളില്‍നിന്നഞ്ചാറു വാക്കുഛരിഛവന്‍
കള്ളനാണന്നുള്ളപരാധബോധവു
മുള്ളീലുരുവായി തല്‍ക്ഷണം നില്‍കവേ
പള്ളിപ്രമാണികള്‍ക്കും പരദെയ്‌വത്തെ
യുള്ളിലൊതുക്കും പരീശര്‍ക്കുമൊന്നുപോല്‍
തള്ളിത്തുറക്കാനസ്സാധ്യമായന്നോള
മുള്ള പറുദീസ താനേതുറക്കയായ്‌
ഉള്ളം നുറുങ്ങിയപേക്ഷിഛവന്‍ യേശു
കള്ളനല്ലെന്‍പാപമെല്ലാം പോറുക്കണേ
പള്ളി ദേവാലയമെന്തെന്നറിയാത്ത
പുള്ളി പരുദീസ തീറെഴുതിഛുടന്‍
തള്ളിക്കളഞ്ഞു മനുഷ്യരെന്നാകിലും
തള്ളീയില്ലേശുവപ്പാവമാം കള്ളനെ
കള്ളനല്ലിന്നു നീ യെത്തും പറുദീസ
ക്കുള്ളിലെന്നോടോത്തു നിത്യം വസിഛിടും
കള്ളരാണീ മര്‍ത്യവര്‍ഘമെല്ലാം വെറും
കള്ളരെന്നെള്ളോളമോര്‍ക്കാത്ത കൂട്ടരും
പള്ളികള്‍ മോസ്കുകളമ്പലങ്ങള്‍ തിങ്ങി
കള്ളം പരഞ്ഞാലതു കള്ളമാകുമോ?
കള്ളരാക്കീടുന്നു നിത്യവും മര്‍ത്യരെ
കൊള്ള ചെയ്തീടുന്നനാദരെ നിര്‍ദയം
ഉള്ളില്‍ നിരന്തരം വാഴുന്ന നീയൊഴി
ഛുള്ളു കണ്ടീടുവതാരു ജഗദ്ഗുരോ!
പള്ളകള്‍ വീര്‍പ്പിഛനീതികള്‍ കാട്ടുവോര്‍
ക്കുള്ള പ്രതിഫലമല്ലാതെ വല്ലതും
എള്ളോളവും മാനസാന്തരമില്ലാത്ത
പള്ളിപ്രമാണിക്കുപോലും ലഭിക്കുമോ!

No comments: