Sunday, September 14, 2008

ഇന്‍ ഗോഡു വീ ട്രെസ്റ്റ്‌!.

അഞ്ചു ശതാബ്ദത്തിനപ്പുറം മര്‍ത്യന്റെ
ചിന്തയിലെങ്ങോ ചിറകു വിടര്‍ത്തിയ
ചേതന ചുറ്റിത്തിരിഞ്ഞു മഹാബ്ധിതന്‍
മാറില്‍ തുഴഞ്ഞു തുടങ്ങിയ വേളയില്‍

വഞ്ചിയിറക്കിത്തുഴഞ്ഞവരീശ്വര
ചിന്ത നിറഞ്ഞു ഹ്രുദയം തുടിക്കവേ
ഇന്ത്യാ മഹാരാജ്യ മെത്തേണമെന്നുള്ള
ചിന്ത മനസ്സിനേ ഹേമിച്ചു നില്‍ക്കവേ

ഭീതിയുണര്‍ത്തുന്നനന്ത തന്നിലേ
ക്കാടിയുലഞ്ഞുള്ള വഞ്ചികള്‍ നീങ്ങവേ
ഏതോ മഹത്തായ ചേതനയുള്ളിനേ
ചാലേപുണര്‍ന്നു സമാശ്വസിപ്പിക്കവേ

പച്ചത്തുരുത്തൊന്നു കണ്ടൂ വിദൂരത്തി
ലിത്തിരിയാശ്വാസമുള്ളത്തിലാകവേ
സത്വരം വഞ്ചിയടുപ്പിച്ചവര്‍ കര
ക്കത്തലുമാധിയുമെല്ലാമകന്നുപോയ്‌

വന്നു കരേറി തരുനിര ചൂടിയ
സങ്കല്‍പ ഭൂമിയിലെന്നു നിനക്കവേ
വന്നതോ പുത്തനറിവു മനുഷ്യനേ
കുത്തിയുണര്‍ത്തുന്ന മാസ്മര ഭൂമിയില്‍

അന്നു കൊളംബസ്സും തന്നിഷ്ട തോഴരും
പുത്തനറിവിന്റെ ചിത്രം വരച്ചതും
പേര്‍ത്തും പുകള്‍പെറ്റു നില്‍ക്കുന്നൊരീ ഐക്ക്യ
നാടാമമേരിക്ക തന്നിലെന്നോര്‍ക്കുക

ഈശ്വര പാദത്തിലാല്‍മാര്‍പ്പണം ചെയ്തു
ആനന്ദഹര്‍ഷമാം ഭക്തിഗാനം പാടി
സര്‍വവും സര്‍വേശ്വരന്‍ തന്നിലര്‍പ്പിച്ചു
ശാന്തി മന്ത്രം ചൊല്ലി,ഇന്‍ ഗോഡു വീ ട്രെസ്റ്റ്‌ !

അഞ്ചു ശതാബ്ദങ്ങല്‍ള്‍പിന്നിട്ടു സര്‍വേശ
നഞ്ചാതെ നല്‍കി അനുഗ്രഹമൊക്കെയും
ഇന്നു സമൃദ്ധിയിലെല്ലാം മറന്നു
മദിക്കുന്നു പുത്തന്‍ തലമുറ നിര്‍ഭയം

വിദ്യാലയങ്ങളില്‍ പ്രാര്‍തന നിര്‍ത്തുവാന്‍
ഈസ്വര ചിന്ത അകറ്റിക്കളയുവാന്‍
നാശം വിതക്കുവാന്‍ സാത്തന്ന്യ ശക്തികള്‍
തീര്‍ത്തും പരിശ്രമം ചെയ്യുന്നതോര്‍ക്കുകില്‍

ധാര്‍മിക മൂല്യങ്ങളില്ലാത്ത ജീവിതം
ഈശ്വര സാന്നിധ്യമില്ലത്ത ജീവിതം
ദുര്‍ഘടമാക്കും മനുഷ്യര്‍ക്കു ജീവിതം
ഉല്‍ഖണ്ടലേശവുമില്ലേ മതങ്ങളേ!

നില്‍കൂ,നിനയ്ക്കൂ,തിരുത്തൂ,തിരിഞ്ഞിടൂ
പിന്‍പറ്റു പിന്നിലെ സദ്‌ വചനങ്ങളെ
ചിത്തത്തിലീശ്വര ഭക്തിയെ, സ്നേഹത്തെ
കുത്തി നിറയ്ക്ക ശിശുക്കളിലാദ്യമായ്‌

പൂര്‍വപിതാക്കള്‍ തെളിച്ചോരു പാതയി
ലേവം ഗമിക്കേണമേവരുമൈക്ക്യമായ്‌
വൈരികള്‍ വന്നാലെതിരിട്ടു നാംജയ
ഭേരി മുഴക്കണം തോല്‍ക്കണം ദുര്‍ജനം!

No comments: